തൃശ്ശൂര്‍ വരവൂർ തളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു.



തൃശ്ശൂര്‍  വരവൂർ തളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. തളി വിരുട്ടാണം സ്വദേശി പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് 61 വയസുള്ള രാജീവാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം.



വീട്ടുപറമ്പിൽ നാളികേരം പെറുക്കി കൂട്ടുന്നതിനിടയിൽ കാട്ടുപന്നി രാജീവിന്‍റെ  നെഞ്ചിലിടിക്കുകയായിരുന്നു. നിലത്ത് വീണ രാജീവിനെ പന്നി രണ്ട് തവണകൂടി കുത്തി.ഇതിന് ശേഷം പന്നി ഓടി മറഞ്ഞു.നിലവിളി കേട്ട് ഓടി വന്ന വീട്ടുകാർ രാജീവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍