ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും



1198  എടവം 14

പൂരം / അഷ്ടമി

2023 മെയ് 28, ഞായർ

/പെന്തക്കോസ്തി ഞായർ/


ഇന്ന്;


.           ലോക ആർത്തവ ശുചിത്വ ദിനം!               

                 ്്്്്്്്്്്്്്്്്്്്്്             

[World Menstrual hygiene day; ആര്‍ത്തവം ഒരു ശാരീരികാ വസ്ഥയാണെന്നും, ആരോഗ്യമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുമെന്നും സമൂഹത്തെ ബോധവൽക്കരിക്കാനായി ലോക ആരോഗ്യ സംഘടന ആചരിക്കുന്ന ദിനം]


      ആംനെസ്റ്റി ഇന്റർനാഷണൽ ഡേ !

           [ രാഷ്ട്രീയ പൊതുമാപ്പ്‌ ]

         ്്്്്്്്്്്്്്്്്്്്്്

.          Amnesty International Day !


*ക്രോയേഷ്യ: സശസ്ത്ര സേന ദിനം !

*ഫിലിപ്പൈയ്ൻസ്: പതാക ദിനം !

*നേപ്പാൾ / അസർബൈജാൻ ! *അർമേനിയ: പ്രജാതന്ത്ര ദിനം !

*പാകിസ്ഥാൻ :ദേശീയ ദിനം !

(യോം തക്ബീർ)

* USA ;

ദേശീയ ഹാംബർഗ്ഗർ ദിനം !

Indianapolis 500

National Brisket Day



          *ഇന്നത്തെ മൊഴിമുത്തുകൾ*

              ്്്്്്്്്്്്്്്്്്്്്്


''ഏതൊരു മനുഷ്യൻ കർമ്മത്തിൽ അകർമ്മത്തെ കാണൂന്നുവോ, അപ്രകാരം തന്നെ അകർമ്മത്തിൽ കർമ്മത്തെ കാണുന്നുവോ അവൻ മനുഷ്യരിൽ വച്ച് ബുദ്ധിമാനാകുന്നു. അവൻ സർവ്വ കർമ്മങ്ങളും ചെയ്യുന്ന യോഗിയാണ്.''


.               [ - ഭഗവദ്ഗീത ]

         ***************************


കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുൻസെക്രട്ടറിയും, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ച വ്യക്തിയും, കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ 'Indian Literature ' ന്റെ മുൻഎഡിറ്ററും  ഇപ്പോൾ കേരളസാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കോയമ്പറമ്പത്ത്    സച്ചിദാനന്ദന്റെയും (1946),


കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന കമ്മിറ്റിയംഗവും  മുൻ പാർലമെൻറംഗവുമായ സി.എസ്. സുജാതയുടെയും (1965),


കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട  മലയാളചലച്ചിത്ര സംവിധായകൻ രാജസേനന്റെയും (1958),


കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരകയും നടിയുമായ പേർളി മാണി (1989)യുടേയും,


ഓസ്ട്രേലിയൻ ഗായികയും, നടിയുമായ   കൈലീ  ആൻ മിനോയുടെയും (1968) ജന്മദിനം !



ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***പുതിയ പാർലമെന്റ് മന്ദിരം  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമർപ്പിക്കും. 


രാവിലെ ഏഴിനു പുതിയ മന്ദിരത്തിനു പുറത്ത് ഹോമവും പിന്നീട് സർവമത പ്രാർഥനയും നടക്കും.


***പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യക്കാർക്ക് അഭിമാനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ദിരത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു. എന്റെ പാർലമെന്റ് എന്റെ അഭിമാനമെന്ന ഹാഷ്‌ടാഗിൽ സ്വന്തം ശബ്ദത്തിൽ വീഡിയോ പ്രചരിപ്പിക്കാൻ മോദി ജനങ്ങളോടഭ്യർഥിച്ചു.


ഉദ്ഘാടനച്ചടങ്ങിൽ എൻ.ഡി.എ. സഖ്യകക്ഷികളടക്കം 25 പാർട്ടികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസടക്കം പ്രധാനപ്പെട്ട 21 പ്രതിപക്ഷപാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.



*** കമ്പത്തെ വിറപ്പിച്ച് ജനവാസ മേഖലയില്‍ നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. 


നാളെ അതിരാവിലെയാണ് ദൗത്യം. ഇതേതുടര്‍ന്ന് കമ്പം മേഖലയില്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആകാശത്തേക്ക് വെടിവച്ചതിനെ തുടര്‍ന്ന് വിരണ്ടോടിയ ആന കമ്പത്തെ തെങ്ങിന്‍ തോപ്പിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്.


ദൗത്യം തുടരും വരെ സുരക്ഷിതമായ സ്ഥലത്ത് അരിക്കൊമ്പനെ നിര്‍ത്താനുള്ള തമിഴ്‌നാട് വനം വകുപ്പും പൊലീസും ചേര്‍ന്ന് നടത്തുന്നത്. വൈകീട്ടോടെ ആനമലയില്‍ നിന്ന് മൂന്ന് കുങ്കിയാനകളെ എത്തിക്കും. പിടികൂടിയ ശേഷം ആനയെ മേഘമല കടുവാ സങ്കേതത്തിനുള്ളില്‍ വിടാനാണ് ഉത്തരവ്.


രാവിലെ കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ അഞ്ച് വാഹനങ്ങള്‍  തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം ടൗണിലേക്ക് നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടൗണിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. 


*** എസ്എംഎ രോഗികള്‍ക്ക് സ്‌പൈന്‍ സര്‍ജറി ആരംഭിച്ചു; സര്‍ക്കാര്‍ മേഖലയില്‍ ആദ്യം


 സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ചു. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി വേണ്ട സംവിധാനമൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇക്കഴിഞ്ഞ ജനുവരിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി നടത്തിയത്. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുത്തത്. സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.



പ്രാദേശികം

***************


***കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പ് ശ്രമത്തിനിടെയെന്ന് പൊലീസ്.


 ഹോട്ടലിലേക്കു വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ സിദ്ദിഖ് എതിര്‍ത്തപ്പോള്‍  കൊലപ്പെടുത്തുകയായിരുന്നെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.


ഫര്‍ഹാനയാണ് ബാഗില്‍ ചുറ്റിക കരുതിയിരുന്നത്. സിദ്ദിഖ് എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ നേരിടാനായിരുന്നു ഇത്. ഇതുകൊണ്ട് ഷിബിലി അടിക്കുകയായിരുന്നു. ആഷിക്ക് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ ചവിട്ടിയൊടിച്ചു. മൂന്നു പേരും കൂടി സിദ്ദിഖിനെ ആക്രമിക്കുകയായിരുന്നു. ഷിബിലി കയ്യില്‍ കത്തി കരുതിയിരുന്നെന്നും പൊലീസ് മേധാവി പറഞ്ഞു.


***റവന്യൂ ഓഫീസുകളിൽ വട്ടമിട്ടു പറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ല : മന്ത്രി കെ രാജന്‍


ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന റവന്യൂ ഓഫീസുകളിൽ വട്ടമിട്ടുപറക്കാൻ ഏജന്റുമാരെ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ  ഉൾപ്പെടെ ഇത്തരം ഏജന്റുമാരുടെ ഇടപെടൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവരുമായി കൈകോർത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇവരെ പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികളുടെ സാധ്യത പരിശോധിക്കും.

 

***എംഎൽഎമാരുടെ പിഎമാർക്കും നിയമസഭ ജീവനക്കാർക്കും ഓവർടൈം അലവൻസ്; 50 ലക്ഷം അനുവദിച്ച് സർക്കാർ


 നിയമസഭാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎമാര്‍ക്കും ഓവര്‍ടൈം അലവന്‍സ് അനുവദിച്ച് ഉത്തരവിറക്കി ധനവകുപ്പ്. ഇതിനായി 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ചെലവ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടാണ് പണം അനുവദിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.



നിയമസഭയുടെ ഏഴാം സമ്മേളനകാലത്ത് അധികസമയം ജോലി ചെയ്തവര്‍ക്കുള്ള ഓവർടൈം അലവൻസാണ് അനുവദിച്ചത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്. നിയമസഭ സമ്മേളത്തിന് പത്തു ദിവസം മുന്‍പ് ചോദ്യോത്തര വേളയ്ക്കുള്ള ജോലികള്‍ ആരംഭിക്കും. ഇതിനായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും സമ്മേളന കാലത്ത് അധികസമയം ജോലിചെയ്യുന്നവര്‍ക്കുമാണ് തുക നൽകുക.


***കേരള സർക്കാരിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് സംസ്ഥാന വികസനത്തിനു നേരെയുള്ള കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണം ; തോമസ് ഐസക്.


 ആദ്യത്തെ 9 മാസക്കാലത്തേക്ക് 22000 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് 15390 കോടി രൂപയേ ലഭിക്കുകയുള്ളൂവെന്ന് മാത്രമുള്ള അറിയിപ്പാണ് ലഭിച്ചത്. ഇത്ര വലിയ അനീതി നടന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ വലിയൊരു പ്രതിഷേധം ഉയരാത്തതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ വികസന താല്പര്യങ്ങൾക്കെതിരെ ബിജെപിക്ക് കുഴലൂത്ത് നടത്തുന്നവരായി യുഡിഎഫും മാധ്യമങ്ങളും അധ:പതിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി


***കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനമാണ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.



***മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പ്രചാരണം നടത്തിയവർക്കെതിരെ കേസ്‌


മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ മാറ്റം വരുത്തി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സൈബർ പൊലീസ്‌ കേസെടുത്തു. മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പി കെ ശബരീഷ്‌ കുമാറിന്റെ പരാതിയിലാണ്‌ കേസെടുത്തത്‌. 


‘കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകൾ' എന്ന വാചകത്തോടെ പിണറായി വിജയന്റെ ചിത്രത്തിനൊപ്പം മന്ത്രി ആശംസ നേർന്നിരുന്നു. ചിത്രത്തിനൊപ്പമുള്ള വാചകങ്ങളിൽ മാറ്റം വരുത്തി പ്രചരിപ്പിച്ചതിനെതിരെയാണ്‌ മന്ത്രിയുടെ ഓഫീസ്‌ പരാതി നൽകിയത്‌.


***തൂക്കിയിട്ടും ചേര്‍ത്തുകെട്ടിയും ദേശീയ പതാക, അനാദരവ് കാട്ടി കോണ്‍ഗ്രസ് അനുകൂല കൂട്ടായ്മ


 ദേശീയപതാകയോട് അനാദരവ് കാട്ടി സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ കൂട്ടായ്മ. എംഎം ഹസന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കേരള സെക്രട്ടറിയേറ്റ് കൂട്ടായ്മയിലാണ് സംഭവം. അലങ്കാരത്തിനായി മതിലിലും ബാനറിന് മുകളിലും ദേശീയപതാക കെട്ടിവെയ്ക്കുകയായിരുന്നു.


***തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആരോപണ വിധേയരായവർക്ക് സ്ഥാനക്കയറ്റത്തിന് ശുപാർശ


സീനിയോറിറ്റി യോഗ്യതയുള്ള മൂന്നുപേരെ നിർബന്ധിത അവധി എടുപ്പിച്ചാണ് ഭരണവിഭാഗം യൂണിയൻ നേതാക്കൾക്ക് സ്ഥാനക്കയറ്റം നൽകാൻ ശുപാർശ ചെയ്തത്.


ബോർഡിൽ അസിസ്റ്റന്റ് കമ്മിഷണർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ തസ്തികകളിലേക്കാണ് സ്ഥാനക്കയറ്റം നടക്കുന്നത്. ഇപ്പോൾ അസിസ്റ്റന്റ് കമ്മിഷണർ തസ്തികയിലുള്ള നേതാവിന് ഗ്രഡേഷൻ പട്ടികയനുസരിച്ച് ഡെപ്യൂട്ടി കമ്മിഷണർ തസ്തികയിൽ സ്ഥാനക്കയറ്റത്തിന് അർഹതയില്ല. അവധിമൂലമുള്ള താത്കാലിക ഒഴിവുകളിൽ സ്ഥിരസ്വഭാവമുള്ള സ്ഥാനക്കയറ്റം പാടില്ലെന്ന സർക്കാർ ഉത്തരവുമുണ്ട്. ഈ ഉത്തരവ് ലംഘിച്ചാണ് സ്ഥാനക്കയറ്റത്തിന് നീക്കം.



ദേശീയം

***********


***കർണാടക മന്ത്രിസഭാ വികസനം: പുതിയ 24 മന്ത്രിമാർകൂടി സത്യപ്രതിജ്ഞ ചെയ്തു.


ഇതോടെ കർണാടക മന്ത്രിസഭയുടെ അംഗബലം പരമാവധിയായ 34 ആയി ഉയർത്തിയിട്ടുണ്ട്.ഇന്നലെ പകൽ 11:45ന് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. 


***കർണാടകയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയുടെ നിയമന ഉത്തരവ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചു


  പ്രവീൺ നെട്ടാരുവിന്റെ ഭാര്യ നൂതൻ കുമാരിക്ക് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഗ്രൂപ്പ് സി തസ്തികയിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്.


ജോലിയിൽ പ്രവേശിച്ച നൂതൻ മംഗളൂരുവിൽ ജോലി ചെയ്യാനുള്ള താൽപ്പര്യത്തെക്കുറിച്ച് മുൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. അവരുടെ അഭ്യർത്ഥനയെ തുടർന്ന് മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തിക നൽകി. ഈ ഉത്തരവാണ് നിലവിലെ കോൺഗ്രസ് സർക്കാർ പിൻവലിച്ചിരിക്കുന്നത്.



***കാലാവസ്ഥ ഉച്ചകോടിയിലേക്ക് മുകേഷ് അംബാനി; ഇനി കോപ്28 ന്റെ ഉപദേശക സമിതി അംഗം


ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ചുള്ള ഉച്ചകോടിയുടെ 28-ാമത് സമ്മേളനത്തിന്റെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുത്തു. സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് ഡയറക്ടർ ജനറൽ സുനിത നരേനെ കൂടാതെ കോപ്28 ൽ പ്രസിഡന്റിന്റെ ഉപദേശക സമിതിയിൽ നിയമിക്കപ്പെട്ട ഏക ഇന്ത്യക്കാരനും അംബാനിയാണ്


***പാർലമെന്റില്‍ യാ​ഗവും പൂജയും ; മോദി പുച്ഛിക്കുന്നത് ഭരണഘടനയെ


ഭരണഘടന രാജ്യത്തിന്റെ മതനിരപേക്ഷ ഉള്ളടക്കം ഉയര്‍ത്തികാട്ടുമ്പോഴും ഹിന്ദുമതത്തിന്‌ രാജ്യത്തിന്റെ ഔദ്യോഗിക മതമെന്ന പരിവേഷം നൽകാനാണ്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടന മഹാമഹത്തിലൂടെ മോദി സർക്കാരിന്റെ ശ്രമം. യാഗവും പൂജയുമടക്കം പൂർണമായും ഹൈന്ദവാചാര പ്രകാരമാണ്‌ ഉദ്‌ഘാടന ചടങ്ങുകൾ. 2020ൽ മന്ദിരത്തിന്റെ തറക്കല്ലിടലും ഹൈന്ദവാചാരപ്രകാരമായിരുന്നു. വിവിധ മതങ്ങളും മതമില്ലാത്തവരും ചേർന്ന രാജ്യത്തിന്റെ വൈവിധ്യമാണ്‌ മോദിയും സംഘപരിവാറും തള്ളിപ്പറയുന്നത്‌. ശാസ്‌ത്രീയാവബോധം വളർത്തുകയെന്ന ഭരണഘടനാ നിർദേശത്തെയും സർക്കാർ പുച്ഛിക്കുന്നു.



അന്തർദേശീയം

*******************


******വരാനിരിക്കുന്നു അടുത്ത മഹാമാരി 'ഡിസീസ്  എക്‌സ് ';  ലോകാരോഗ്യ സംഘടന

   

കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. 2018 ലാണ് ഈ പേരിന് രൂപം നൽകിയത്. കൊവിഡിനേക്കാൾ മാരകമായിരിക്കും 'ഡിസീസ് എക്‌സ്' എന്നാണ് വിലയിരുത്തൽ.


***താലിബാൻ നിരോധനത്തെ മറികടന്ന് അഫ്ഗാനിസ്ഥാനിലിരുന്ന് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി



 ഇരുപത്തിയാറുകാരിയായ ബെഹിഷ്ത ഖൈറുദ്ദീൻ മദ്രാസ് ഐഐടിയിൽ‌ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 


2021ലെ താലിബാൻ അധിനിവേശ സമയത്താണ് ബൈഹിഷ്ത ഖൈറുദ്ദീൻ മദ്രാസ് ഐഐടിയിൽ പ്രവേശനം നേടിയത്. എന്നാൽ അഫ്ഗാനിനല്‍ താലിബാൻ ഭരണത്തിൽ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം വിലക്കിയിരുന്നു. ഇതിനെ മറികടന്നാണ് ബെഹിഷ്ത ഖൈറുദ്ദീന്റെ വിജയം


***'ആധുനിക അടിമത്തം' കൂടുതൽ ഇന്ത്യയിലെന്ന്‌ യുഎൻ


 നിർബന്ധിത ജോലി, നിർബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലൂടെ 1.1 കോടി ഇന്ത്യക്കാരാണ്‌ "ആധുനികകാല അടിമകൾ' ആക്കപ്പെട്ടത്‌. ലോകത്താകെ ഇത്തരം അഞ്ചുകോടി പേരാണുള്ളത്‌. ഇതിൽ പാതിയും ജി 20 രാഷ്ട്രങ്ങളിലാണെന്നും യുഎന്നിന്റെ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐഎൽഒ) റിപ്പോർട്ടിൽ പറയുന്നു.



കായികം

************


***ഐപിഎൽ സീസണിലെ മികച്ച അഞ്ച് ബാറ്റർമാരെ തെരഞ്ഞെടുത്ത് വിരേന്ദർ സെവാഗ്


 റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള ശുഭ്മാൻ ഗില്ലും മൂന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയും സെവാഗിന്റെ പട്ടികയിൽ ഇല്ല. ഓപ്പണര്‍മാര്‍ക്ക് ബാറ്റിംഗിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്നതിനാല്‍ അവരെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയിൽ പരിഗണിച്ചില്ലെന്ന് സെവാഗ് പറഞ്ഞു.


സീസണിലെ ഏറ്റവും മികച്ച ബാറ്ററായി ആദ്യം മനസിലെത്തുന്നത് കൊല്‍ക്കത്തയുടെ ഫിനിഷറായ റിങ്കു സിംഗാണ്. രണ്ടാമതായി  ചെന്നൈ താരം ശിവം ദുബെ .മൂന്നാമത്തെയാള് രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവതാരം യശസ്വി ജയ്‌സ്വാഎൽ. നാലാമൻ  സൂര്യകുമാര്‍ യാദവാണ് അവസാനമായി തെരഞ്ഞെടുക്കുന്നതും മറ്റൊരു മധ്യനിര ബാറ്ററെയാണ്. ഹൈദരാബാദിന്‍റെ ഹെൻറി ക്ലാസനെ.



വാണിജ്യം

************


***സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ


 600 രൂപയാണ് മൂന്ന്‌ ദിവസംകൊണ്ട് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയാണ്. മിനിഞ്ഞാന്ന്  സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നലെ 80 രൂപ കുറഞ്ഞു. ഇന്നലെ  രാവിലെ 1958 ഡോളറായിരുന്നു  അന്തര്ഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില. വൈകിട്ട് 7 മണിക്ക് യുഎസ് വിപണി തുറന്നപ്പോൾ സ്വർണ വില 1944 ഡോളറിലേക്ക് എത്തി. ഇതോടെ സംസ്ഥനത്തും സ്വർണവില കുത്തനെ ഇടിഞ്ഞു.



ഇന്നത്തെ സ്മരണ !!"

************************


എം.പി വീരേന്ദ്രകുമാർ മ. (1936-2020)

മുട്ടത്തുവർക്കി, മ. (1913-1989)

ഡോ. കെ.ജി അടിയോടി മ. (1937-2001)

ബി വിഠലാചാര്യ മ. (1920-1999) 


മൊയ്തു പടിയത്ത് ജ. (1931-1989  )

മായ ആഞ്ചലോ മ. (1928-2014),

വീർ സവർക്കർ ജ. (1883 -1966 ) 

എൻ.ടി.ആർ  ജ. (1923–1996)

ഇയാൻ  ഫ്ലെമിങ് ജ. (1908-1964)



ചരിത്രത്തിൽ ഇന്ന്…

************************


1644 - ഡെർബിയിലെ ഏളിനു കീഴിലുള്ള റോയലിസ്റ്റ് സൈന്യം ബോൾട്ടൺ കൂട്ടക്കൊല നടത്തി.


1918 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അർമേനിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.


1918 - അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.


1940 - രണ്ടാം ലോകമഹായുദ്ധം: ഓസ്ട്രിയ ജർമനിക്ക് കീഴടങ്ങി.


2002 - മാഴ്സ് ഒഡീസി ചൊവ്വയിൽ മഞ്ഞുകട്ടയുടെ വൻ നിക്ഷേപമുള്ളതായി സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തി.


2008 - നേപ്പാളിലെ ഭരണഘടനാ അസംബ്ലിയുടെ ആദ്യ യോഗം നേപ്പാളിനെ ഒരു റിപ്പബ്ലിക്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചു, ഷാ രാജവംശത്തിന്റെ 240 വർഷത്തെ ഭരണം അവസാനിപ്പിച്ചു .



2010 - ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി 148 യാത്രക്കാർ മരിച്ചു.


2011 - വിവാഹമോചനത്തിന്റെ ആമുഖത്തിൽ മാൾട്ട വോട്ട് ചെയ്തു ; ഈ നിർദ്ദേശം 53% വോട്ടർമാർ അംഗീകരിച്ചു, അതിന്റെ ഫലമായി ചില വ്യവസ്ഥകൾക്ക് വിധേയമായി വിവാഹമോചനം അനുവദിക്കുന്ന ഒരു നിയമം വർഷാവസാനം പ്രാബല്യത്തിൽ വന്നു.


2016 - സിൻസിനാറ്റി മൃഗശാലയിലെയും ബൊട്ടാണിക്കൽ ഗാർഡനിലെയും തന്റെ ചുറ്റുപാടിൽ മൂന്ന് വയസ്സുള്ള ആൺകുട്ടിയെ പിടികൂടിയ ശേഷം ഹരാംബെ എന്ന ഗൊറില്ല വെടിയേറ്റ് മരിച്ചു, ഇത് വ്യാപകമായ വിമർശനത്തിനും വിവിധ ഇന്റർനെറ്റ് മെമ്മുകൾക്കും കാരണമായി . 


2017 - മുൻ ഫോർമുല വൺ ഡ്രൈവർ തകുമ സാറ്റോ തന്റെ ആദ്യ ഇന്ത്യാനാപൊളിസ് 500 വിജയിച്ചു , അങ്ങനെ ചെയ്യുന്ന ആദ്യത്തെ ജാപ്പനീസ്, ഏഷ്യൻ ഡ്രൈവർ. ഡബിൾ വേൾഡ് ചാമ്പ്യൻ ഫെർണാണ്ടോ അലോൻസോ തന്റെ ആദ്യ മത്സരത്തിൽ തന്നെ എഞ്ചിൻ പ്രശ്നത്തിൽ നിന്ന് വിരമിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍