ലോക മാതൃദിനത്തിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് മുതിർന്ന അമ്മമാരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു.104 വയസുള്ള മുണ്ടത്തിക്കോട് തുണ്ടത്തിൽ ലക്ഷ്മി,96 വയസുള്ള ആലങ്കാട്ടുപറമ്പിൽ കുഞ്ച മ്മാൾ,81 വയസുള്ള പുതുരുത്തി കോതോട്ടിൽ കമലാക്ഷി എന്നിവരെയാണ് ആദരിച്ചത്.
ബ്ലോക്ക് പ്രസിഡന്റ് എം കെ മുഹമ്മദ് കുട്ടി ഹാജി, യൂണിറ്റ് പ്രസിഡന്റ് രാജു മാരാത്ത്, എന്നിവർ പൊന്നാട അണിയിച്ചു. സംസ്ഥാന കൗൺസിലർ ടി ടി ബേബി, പി ഗംഗാധരൻ മാസ്റ്റർ, സി എൽ പിയുസ്, എം എം രഘുനാഥൻ, ഗോപകുമാർ ആശംസകൾ നേർന്നു.
0 അഭിപ്രായങ്ങള്‍