കാഞ്ഞാണി: ഒരു അടക്കയിൽ നിന്ന് മൂന്ന് തൈകൾ മുളപൊട്ടിയത് കൗതുകമായി.



 കാഞ്ഞാണി മുടത്തോളി വേണുഗോപാലിന്റെയും മണലൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി അരുണിന്റെയും വീട്ടിലാണ് ഈ അപൂർവ കാഴ്ച. കവുങ്ങിൽ നിന്ന് അടക്ക ചെടിച്ചട്ടിയിലേക്ക് വീഴുകയായിരുന്നു. ചെടിച്ചട്ടിയിൽ കിടന്നു മുളച്ച അടക്കയിൽ നിന്നാണ് മൂന്ന് തൈകൾ മുളപൊട്ടിയത്. ഏകദേശം മൂന്നര മാസം മുൻപാണ് അടക്ക ചെടിച്ചട്ടിയിൽ വീണത്. അപൂർവ കാഴ്ച കാണാനായി നിരവധി പേരാണ് അരുണിന്റെ വീട്ടിലേക്കെത്തുന്നത്. അതേസമയം നാളികേരവും മുള പൊട്ടി രണ്ട് തൈകൾ അപൂർവമായി ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ മുള പൊട്ടി മൂന്ന് തൈകൾ ഉണ്ടാകാറില്ലെന്ന് കൃഷി വകുപ്പധികൃതരും പരമ്പരാഗത കർഷകരും പറഞ്ഞു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍