ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് കണക്ക് പുറത്ത് വിട്ടു.


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 6,23,41,585 രൂപ ലഭിച്ചു. രണ്ട് കിലോ 896 ഗ്രാം 300 മില്ലിഗ്രാം സ്വര്‍ണ്ണവും17 കിലോ 410ഗ്രാം വെളളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെയും അഞ്ഞൂറിന്റെയും 52 കറന്‍സികളും ഉണ്ടായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖക്കായിരുന്നു എണ്ണല്‍ ചുമതല. ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചതിന് പുറമെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച് 12 വരെ 2,57,401രൂപ ലഭിച്ചിട്ടുണ്ട്.












ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍