വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 2023-24 അവതരണം നടന്നു.


 വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 2023-24 അവതരണം നടന്നു.



വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വർഷത്തെ വാർഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.വി. നഫീസയുടെ അധ്യക്ഷതയിൽ 24.03.2003. രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീ. സി.വി. സുനിൽകുമാർ ബജറ്റ് അവതരിപ്പിച്ചു. നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാമത്തെ ബജറ്റായ 2023-24 ബജറ്റിൽ 40,50,89,532/- ലക്ഷത്തി എൺപത്തിഒൻപതിനായിരത്തി അഞ്ഞൂറ്റിമുപ്പത്തിരണ്ട് രൂപ മാത്രം) വരവും 40,08,86,300/- (നാൽപത് കോടി എട്ട് ലക്ഷത്തി എൺപത്തിആറായിരത്തി 42,03,232 -(നാൽപത്തിരണ്ട് ലക്ഷത്തി മൂവായിരത്തി ഇരുന്നൂറ്റിമുപ്പത്തിരണ്ട് രൂപ മാത്രം) രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റിൽ ലക്ഷ്യമിട്ടതുപോലെ ശീതികരിച്ച പച്ചക്കറി വിപണന കേന്ദ്രത്തിന് ആവശ്യമായ സ്ഥലം വാങ്ങിക്കൊണ്ട് തുടക്കമിട്ടിരിക്കുകയാണ്. ഇതിന്റെ തുടർ പ്രവർത്തനമായി ഈ ശീതികരിച്ച പച്ചക്കറി മാർക്കറ്റ് നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ ബജറ്റ് മുൻതൂക്കം നൽകുന്നത് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെടുന്ന 5 പഞ്ചായത്തിലേയും ഉൽപന്നങ്ങൾക്ക് വിപണനം സാധ്യമാക്കുകയും, ചങ്ങാലിക്കോടൻ ഹബ് സ്ഥാപിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ശീതികരിച്ച പച്ചക്കറി വിപണന കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 66,80,480/- അറുപത്ത് ലക്ഷത്തി എൺപതിനായിരത്തി നാനൂറ്റി എൺപത് രൂപ മാത്രം) വക യിരുത്തിയിട്ടുണ്ട്. കൃഷിയും അനുബന്ധമേഖലകൾക്കായി 1,37,5,480 രൂപ (ഒരു കോടി മുപ്പത്തിയേഴ് ലക്ഷത്തി അമ്പത്തി അയ്യായിരത്തി നാനൂറ്റി എൺപത് രൂപ മാത്രം) അടക്കം ഉൽപാദന മേഖലയിൽ 1,48,74,000/- രൂപ (ഒരു കോടി നാൽപത്തിയെട്ട് ലക്ഷത്തി എഴുപത്തി നാലായിരത്തി എൺപത് രൂപ മാത്രം) മാറ്റിവെച്ചുട്ടുണ്ട്. പട്ടിക ജാതി സമഗ്രകോളനി വികസനത്തിനായി 30,000 രൂപ (ഒരു കോടി രൂപ മാത്രം) മാറ്റിവെച്ചിട്ടുണ്ട്. അംഗൻവാടികളുടെ വികസനം, കുട്ടികളുടെ വിദ്യാഭ്യാസപ്രവർത്തന ങ്ങൾക്കും കൂടി 33,00,000/- രൂപയും, (മുപ്പത്തിമൂന്ന് ലക്ഷം ആരോഗ്യമേഖലക്ക് 47,82,800/- (നാൽപത്തിയേഴ് എൺപത്തിരണ്ടായിരത്തി എണ്ണൂറ് രൂപ മാത്രം), നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണത്തിനായി 34,11,600/- രൂപയും വകയിരുത്തിട്ടുണ്ട്.



മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗിരിജ മേലേടത്ത്, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്താൽ, തെക്കുംകര ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എം.കെ. ശ്രീജ, ക്ഷേമകാര്യ സ്റ്റാന്റിംഗ് ശ്രീമതി. പുഷ്പ രാധാകൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ ശ്രീ.ബിനോജ് മാസ്റ്റർ, ശ്രീമതി പി സുശീല, ശ്രീമതി. പ്രീതി ഷാജി, ശ്രീമതി.എം മന്ത്രി എം എം സലിം, ശ്രീ. ബിജു കൃഷ്ണന് തുടങ്ങിയവര് ബഡ്ജറ്റ് ചർച്ചയില് പങ്കെടുത്തു. സംസാരിച്ചു. ബിഡിഒ എം. ഹരിദാസ് സ്വാഗതവും ജോയിന്റ് ബിഡിഒ അജയഘോഷ് നന്ദിയും പറഞ്ഞു.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.