കാരുണ്യ ഹസ്തവുമായി മർച്ചന്റ്സ്‌ അസോസിയേഷൻ

തീപിടുത്തത്തിൽ സ്ഥാപനം കത്തി നശിച്ച വ്യാപാരിക്ക്‌ കാരുണ്യ ഹസ്തവുമായി മർച്ചന്റ്സ്‌ അസോസിയേഷൻ.കഴിഞ്ഞ ദിവസം കത്തിനശിച്ച പ്യാരി ഗിഫ്റ്റ്‌ ഹൗസ്‌ എന്ന സ്ഥാപനത്തിനു കാൽ ലക്ഷം രൂപ കേരള വ്യാപരി വ്യവസായി ഏകോപന സമിതി വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ ചാർളി.കെ.ഫ്രാൻസീസ്‌ സഹായധനം കൈമാറി.യുണിറ്റ്‌ പ്രസിഡന്റ്‌ അജിത്‌ കുമാർ മല്ലയ്യ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എൻ.ഗോകുലൻ,എൽദോ പോൾ,ഷിജു തലക്കോടൻ,സി.എ.ശങ്കരൻ കുട്ടി,അബ്ദുൾ ഗഫൂർ,തങ്കച്ചൻ,പ്രശാന്ത്‌ മല്ലയ്യ, വി.വി.ഫ്രാൻസിസ്എന്നിവർ പങ്കെടുത്ത്‌ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍