ചേലക്കര എസ്.എം.ടി ഹൈസ്കൂൾ ഗ്രൗണ്ട് നിർമ്മാണ പുരോഗതി - യു.ആർ പ്രദീപ് എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
ചേലക്കര എസ്.എം.ടി ഹൈസ്കൂൾ ഗ്രൗണ്ട് നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എൻജിനീയർ, കോൺട്രാക്ടർ എന്നിവരുടെ യോഗം എം.എൽ.എ യു.ആർ. പ്രദീപ്, ചേലക്കര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത് അവലോകനം നടത്തി.
15 ദിവസത്തിനുള്ളിൽ മണ്ണ് അരിച്ചു തീർക്കുന്നതിനും മണൽ ശേഖരിക്കുന്നതിനും, തുടർന്ന് അത് ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് റിപ്പോർട്ട് ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ ഗ്രൗണ്ട് നിർമ്മാണ പ്രവൃത്തി മുടക്കമില്ലാതെ ചെയ്യുന്നതിനും ധാരണയായി. നിലവിൽ ഗ്രൗണ്ടിന്റെ ഡ്രൈനേജ് നിർമ്മാണം 90% പൂർത്തീകരിച്ചിട്ടുണ്ട്. അതുപോലെ ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണവും 80 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. ഗ്രൗണ്ടിന്റെ ഉൾവശം നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ബൗണ്ടറി പ്രൊട്ടക്ഷനുള്ള ഫെൻസിങ് പ്രവൃത്തി ആരംഭിക്കുവാൻ കഴിയും.
0 അഭിപ്രായങ്ങള്‍