നിയമ വ്യവസ്ഥ കർശനമായതിനാൽ പോക്സോ കേസുകൾ സമൂഹത്തിൽ കുറഞ്ഞുവരുന്നതായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് ആർ. മിനി അഭിപ്രായപ്പെട്ടു.
വടകര കുടുംബ കോടതിയിലേക്ക് സ്ഥലം മാറി പോകുന്ന വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. മിനിക്കും, തൃശൂർ മുൻസിഫ് കോടതിയിലേക്ക് സ്ഥലം മാറി പോകുന്ന പഴയന്നൂർ ഗ്രാമ ന്യായ അധികാരി അൽഫോൻസ നീതു അലക്സിനും വടക്കാഞ്ചേരി ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ജഡ്ജിമാർ എപ്പോഴും അവരുടെ മനസ്സ് കൂടി ഉൾപ്പെടുത്തിയിട്ടാണ് വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നത്. വിധിന്യായങ്ങൾ എല്ലായ്പ്പോഴും എല്ലാർക്കും ഒരുപോലെ സ്വീകാര്യമാവണമെന്നില്ല.
പക്ഷേ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി നീതി ഉറപ്പുവരുത്താനാണ് ജഡ്ജിമാർ ശ്രമിക്കുന്നത്. യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. നസീറ ഉസ്മാൻ, അധ്യക്ഷയായി.
പഴയന്നൂർ ഗ്രാമ ന്യായാധികാരി അൽഫോൺസ നീതു അലക്സ്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ .എ . സീനത്ത്, ഗവ. പ്ലീഡർ എൻ. എസ് . മനോജ്, അഡ്വ. എൽദോ പൂക്കുന്നേൽ, അഡ്വ. പ്രദീപ് കാട്ടാളത്ത് , അഡ്വ. ടി. എസ്. മായാദാസ്. അഡ്വ. എ. കെ. സുരേന്ദ്രൻ, അഡ്വ. ടി. എ. നജീബ്, അഡ്വ. ഷാജി പി. മാത്യു, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.പി പി. സജിത്ത്, ട്രഷറർ അഡ്വ. കെ. ജയശ്രീ എന്നിവർ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍