🟣 വടക്കഞ്ചേരി - പഴയന്നൂർ കുത്താംമ്പുള്ളി പാലം വഴി - ഒറ്റപ്പാലം ബസ് ഓടിത്തുടങ്ങി. 🟣

വടക്കഞ്ചേരി - പഴയന്നൂർ കുത്താംമ്പുള്ളി പാലം വഴി - ഒറ്റപ്പാലം ബസ് ഓടിത്തുടങ്ങി.
 
 കുത്താംമ്പുള്ളി പാലത്തിലൂടെയുള്ള  ആദ്യ ബസ് ഓടിത്തുടങ്ങി. കെഎസ്ആർടിസിയുടെ ഓർഡിനറി ബസ് വടക്കഞ്ചേരി സ്റ്റാൻഡിൽ  നിന്നും കാലത്ത് 8:20ന് ആരംഭിച്ച് ആലത്തൂർ കാവശ്ശേരി പഴയന്നൂർ തിരുവില്ലാമല കുത്താംമ്പുള്ളി പാലം വഴി ഒറ്റപ്പാലത്ത് 9.50ന് എത്തിച്ചേരുന്ന തരത്തിലാണ്  സമയം ക്രമീകരിച്ചിരിക്കുന്നത്.
കുത്താംമ്പുള്ളി പാലത്തിൽ വച്ച് നാട്ടുകാർ ബസ്സിന് സ്വീകരണം നൽകി. ഇലക്ഷൻ പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ എം.എൽ.എ യുടെ നേതൃത്വത്തിലുള്ള ഫ്ലാഗ് ഓഫ് ചടങ്ങ് ഉണ്ടായില്ല. 10.10ന് ഒറ്റപ്പാലത്ത് നിന്ന് ആരംഭിച്ച് കുത്താംമ്പുള്ളി പാലം -തിരുവില്ലാമല - പഴയന്നൂർ വഴി ആലത്തൂരിൽ 11 :20ന് എത്തിച്ചേരും 
 11:40ന് ആലത്തൂരിൽ നിന്നും ആരംഭിച്ച് ഒറ്റപ്പാലത്ത് 12: 50 എത്തിച്ചേരും 
 ഉച്ചതിരിഞ്ഞ് 2: 20 ന് ഒറ്റപ്പാലത്ത് നിന്നും ആരംഭിച്ച് 3 :30ന് ആലത്തൂരിൽ എത്തിച്ചേരും .ഉച്ചതിരിഞ്ഞ് 3 :50 ആലത്തൂരിൽ നിന്നും ആരംഭിച്ച് 5 മണിക്ക് ഒറ്റപ്പാലത്ത് എത്തിച്ചേരും.
 വൈകിട്ട് 5 : 20 ന് ഒറ്റപ്പാലത്തുനിന്നും ആരംഭിച്ച് 6:50 ന്  മണിക്ക് വടക്കഞ്ചേരിയിൽ ഓട്ടം അവസാനിപ്പിക്കും . 
ഈ രീതിയിലാണ് കെഎസ്ആർടിസി റൂട്ട് സമയം ക്രമീകരിച്ചിരിക്കുന്നത്. ആദ്യദിവസം തന്നെ ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍