🟣 കളിയാട്ട മഹോത്സവം: 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. 🟣

കളിയാട്ട മഹോത്സവം-  501 അംഗ  സംഘാടക സമിതി രൂപീകരിച്ചു.

ചിറ്റണ്ട ഗജ നാച്ചുറൽ പാർക്ക് പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ  ഏപ്രിൽ 11 ശനിയാഴ്ച കരിക്കൽ അയ്യപ്പ ക്ഷേത്ര തിരുസന്നിധിയിൽ നിന്നും ആരംഭിക്കുന്ന വാദ്യമേള താലത്തോടു കൂടിയ കാവ് കയറൽ, മഹാ ദുരിത നിവാരണ പൂജകളോടെ പുതിയകാവ് ഭഗവതി തെയ്യം.  ശാസ്തപ്പൻ തിറ , വെള്ളാട്ടം ചടങ്ങുകളോടെ 64 കളം ഗുരുതി സമർപ്പണം നടക്കും. 
കളിയാട്ടത്തിൻ്റെ പരമാചാര്യനും ചിറ്റണ്ട പുതിയ കാവ് ശ്രീ ഭദ്രകാളി ക്ഷേത്ര ത്തിൻ്റെ തന്ത്രി ബ്രഹ്മശ്രീ കിഴൂരിടം അനീഷ് പെരുമലയൻ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്ന ചടങ്ങിൽ  ജനപ്രതിനിധികൾ, രാഷ്ട്രീയ-  സാംസ്കാരിക - സിനിമ - മേഖലയിലെ പ്രമുഖരും ഉൾപ്പെടെ നിരവധി  വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും. സംഘാടക സമിതി രൂപീകരണ യോഗം എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഗിരീഷ്  ഉദ്ഘാടനം ചെയ്തു. ഗജ നാച്ചുറൽ പാർക്ക് ട്രസ്റ്റ് ചെയർമാൻ കെ. പി. മനോജ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി  പി. ശശികുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്വപ്ന പ്രദീപ്, മുൻ മെമ്പർ സുരേഷ്, അഡ്വ . ഉല്ലാസ് ബാബു, കെ. മഹേഷ്, വിദ്യാ സാഗർ, സന്തോഷ്, ബിജു ആട്ടോർ, ബാലൻ  കണിമംഗലത്ത്, താര അതിയേടത്ത്, അനിൽകുമാർ, പി. മുരളി എന്നിവർ പ്രസംഗിച്ചു. സൂര്യ ഭാരതി ഗ്രൂപ്പിന്റെ  വിവിധ വിഭാഗങ്ങളിലെ മേധാവികൾ, എച്ച് . ആർ . ടീ ഗജ നാച്ചുറൽ  പാർക്ക് ട്രസ്റ്റ് ഭാരവാഹികൾ സൂര്യഭാരതി ഗ്രൂപ്പിലെ ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. 
ക്ഷേത്രം തന്ത്രി അനീഷ് പെരുമലയാൻ - രക്ഷാധികാരി, കെ. പി. മനോജ് കുമാർ - ചെയർമാൻ, പി. ശശികുമാർ - ജനറൽ കൺവീനർ  തുടങ്ങി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍