ഉപജില്ലാ കലോത്സവത്തിൽ തിളങ്ങി ജി എൽ പി എസ് വരവൂർ : 'ആഹ്ലാദാരവം' സംഘടിപ്പിച്ചു.

ഉപജില്ലാ കലോത്സവത്തിൽ തിളങ്ങി ജി എൽ പി എസ് വരവൂർ : 'ആഹ്ലാദാരവം' സംഘടിപ്പിച്ചു.

​വരവൂർ: വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജി എൽപിഎസ് വരവൂർ സ്കൂളിലെ വിദ്യാർഥികൾക്ക് അനുമോദനമർപ്പിച്ച് 'ആഹ്ലാദാരവം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ സെക്കൻഡ് ഓവറോൾ സ്ഥാനവും, ജനറൽ വിഭാഗത്തിൽ നാലാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കിയിരുന്നു.
​സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. ബാബു, മറ്റു ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, പിടിഎ അംഗം ഇബ്രാഹിം എം.എച്ച്. എന്നിവർ പങ്കെടുത്തു.
​വിജയികളെ അനുമോദിക്കുന്ന ചടങ്ങും, റാലിയും സംഘടിപ്പിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍