പമ്പയിൽ സെപ്തം. 20 ന് സർക്കാരിന്റെ ആഭിമുഖ്യത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദർശിച്ച് ചർച്ച നടത്തി : കുമ്മനം രാജശേഖരൻ.

 


2018 ൽ നടന്ന ശബരിമല പ്രക്ഷോഭത്തിൽ സ്വീകരിച്ച നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും, ഭക്തരോടൊപ്പം അടിയുറച്ചു നിൽക്കുമെന്നും കൊട്ടാരം ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.

ഭക്തർക്കെതിരായ കേസുകളും, സുപ്രീംകോടതിയിലെ സത്യവാങ്ങ്മൂലവും പിൻവലിക്കണമെന്ന ആവശ്യo നേരത്തെ കൊട്ടാരം ഉന്നയിച്ചിട്ടുള്ളതാണ്.

ട്രസ്റ്റ് പ്രസിഡന്റ്, ട്രഷറർ, ജോ.സെക്രട്ടറി, ട്രഷറർ തുടങ്ങി ട്രസ്റ്റ് അംഗങ്ങൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ശേഷം തിരുവാഭരണ വാഹക ഗുരുസ്വാമി ശിവൻ സ്വാമി, ശബരിമല ആചാരസംരക്ഷണസമിതി പ്രസിഡന്റ് പൃഥ്വിലാൽ, അയ്യപ്പസേവാസമാജം സെക്രട്ടറി വേണുഗോപാൽ തുടങ്ങിയവരുമായും ചർച്ചകൾ നടത്തിയാണ് കുമ്മനം രാജശേഖരൻ പിരിഞ്ഞത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍