കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന "സാർവ്വദേശീയ സാഹിത്യോത്സവത്തിന്" (ILFK) തിരി തെളിഞ്ഞു. ചടങ്ങിൽ ഫെസ്റ്റിവൽ ബുക്ക് മന്ത്രി ആർ. ബിന്ദു തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു.
സാഹിത്യ അക്കാദമിയിൽ പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ മാഷ് പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ച ചടങ്ങിൽ ഐ.എൽ. എഫ്.കെ രണ്ടാം പതിപ്പ് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിന് കേരള സാഹിത്യ അക്കാദമി എം.ടി ഓഡിറ്റോറിയം എന്ന നാമകരണവും നടന്നു.
കേരള സാഹിത്യ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് സർവ്വദേശീയ സാഹിത്യോത്സവം. എണ്ണായിരത്തിൽപ്പരം പൊതു വായനശാലകളും കലാലയങ്ങളിലും സർവ്വകലാശാലകളിലും വിദ്യാലയങ്ങളിലുമുള്ള അക്കാദമിക് ലൈബ്രറികളും ചേരുമ്പോൾ നമ്മുടെ രാജ്യത്ത് ലൈബ്രറികളുടെ ഗാഢത ഏറ്റവും കൂടുതലുള്ളത് നമ്മുടെ കേരളത്തിലാണ്.
സമാനതകളില്ലാത്ത നമ്മുടെ ഗ്രന്ഥശാല പ്രസ്ഥാനത്തെ വളരെ കൗതുകത്തോടും ആദരവോടും കൂടിയാണ് ഇന്ത്യയെമ്പാടുമുള്ളവർ വീക്ഷിക്കുന്നത്. എഴുത്തും വായനയുമാണ് മലയാളിയെ വിശ്വമാനവനാക്കി മാറ്റിയത്.
"സാർവ്വദേശീയ സാഹിത്യോത്സവത്തിന്" (ILFK) ആശംസകൾ നേരുന്നതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്.
🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍