എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ കേരള പ്രകൃതിസംരക്ഷണ സംഘത്തിൻ്റെ "ഭൂമികക്ക് ഒരു തൈ" എന്ന പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ കൈമാറി.

എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ കേരള പ്രകൃതിസംരക്ഷണ സംഘത്തിൻ്റെ "ഭൂമികക്ക് ഒരു തൈ" എന്ന പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ കൈമാറി.

എരുമപ്പെട്ടി:

പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തിൽ ജൂലൈ 25 മുതൽ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന "ഭൂമികക്ക് ഒരു തൈ" പരിപാടിയുടെ  ഭാഗമായി എരുമപ്പെട്ടി പോലീസ്റ്റേഷനിൽ വെച്ച് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജോണി കെ. വി. ക്കു  പ്രകൃതി സംരക്ഷണ സംഘം  പ്രവർത്തകരായ ഷാജിതോമസും , സജി ആറ്റത്രയും ചേർന്ന് വൃക്ഷത്തൈ കൈമാറി.

 സ്പെഷൽ ബ്രാഞ്ച്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ  ജിജി എം എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോജു തറയിൽ , രതീഷ് എൻ കെ  തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .

 പ്രകൃതിയെ അടുത്ത തലമുറയ്ക്ക് വേണ്ടി സംരക്ഷിച്ചു നിർത്തേണ്ട ചുമതല ഇന്നത്തെ തലമുറയ്ക്ക് ഉണ്ടെന്നും, പ്രകൃതിക്കു ദോഷകരമായി തീരുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ നിരോധിക്കുകയും നല്ലൊരു നാളേക്കു വേണ്ടി വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കണമെന്നും പ്രകൃതി സംരക്ഷണ സംഘം പ്രവർത്തകർ പറഞ്ഞു.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 
🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... 
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ 
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 
↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍