സ്കോളർഷിപ്പ് ജേതാക്കൾക്ക് എം.എൽ. എ പ്രതിഭാപുരസ്കാരം
പുതുക്കാട് മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും, മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ മണ്ഡലത്തിനു പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്. സ്കോളർഷിപ്പ് നേടിയവർക്ക് എം.എൽ.എ പ്രതിഭാ പുരസ്കാരം നൽകി അനുമോദിച്ചു. അനുമോദന ചടങ്ങ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
8 പഞ്ചായത്തുകളിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 500 ലധികം കുട്ടികൾ എം.എൽ.എ പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി. വിശിഷ്ടാതിഥികൾക്കും പുരസ്കാര ജേതാക്കളായ വിദ്യാർത്ഥികൾക്കും നെൻമണിക്കര ഗ്രാമപഞ്ചായത്ത് ഔഷധ വൃക്ഷത്തൈകൾ സമ്മാനിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ മുഖ്യാതിഥികളായി.
നെൻമണിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ബൈജു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഇ.കെ. അനൂപ്, എൻ മനോജ്, കലാപിയ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല മനോഹരൻ, ബ്ലോക്ക് അഡ്വ. അൽജോ പുളിക്കൻ, പഞ്ചായത്ത് അംഗം ട്രീസ ബാബു, തലോർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എ. ജി. ഷൈജു, ബി.ആർ.സി. കോർഡിനേറ്റർ ടി ആർ അനൂപ് എന്നിവർ പങ്കെടുത്തു .
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍