വിലയിൽ കുതിച്ചു കയറിയ നാളികേരം തിരിച്ചിറങ്ങുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്.
കേരങ്ങൾ തിങ്ങി നിറഞ്ഞ നാടായ കേരളക്കരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് വിലയിൽ കുതിച്ചു കയറിയ നാളികേരം തിരിച്ചിറങ്ങുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത് കിലോയ്ക്ക് 95 രൂപയും കടന്ന് സെഞ്ച്വറിയിലേക്ക് അടുത്ത നാളികേര വില ഒരാഴ്ചയ്ക്കകം 57 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസം 62 രൂപയായിരുന്നത് ഒരു ദിവസം കൊണ്ട് 57 രൂപയിലേക്ക് താഴ്ന്നു. കൊപ്രയുടെ വിലയും കിലോയ്ക്ക് 5 മുതൽ 6 രൂപ വരെ കുറഞ്ഞിട്ടുണ്ട്. പച്ചത്തേങ്ങയുടെ വില ഇനിയും കുറഞ്ഞ് 45 രൂപവരെ എത്താൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പ്രധാനമായും തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ഉത്പാദനം കൂടിയതും വെളിച്ചെണ്ണയുടെ വില വർധിച്ചതിനാൽ ആളുകൾ മറ്റു എണ്ണകൾ ശീലിച്ചു തുടങ്ങിയതുമാണ് വിലയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഓണക്കാലമാകുമ്പോഴേക്കും വില 45 രൂപയിൽ എത്താൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ സൂചിപ്പിക്കുന്നു.
ഓണ വിപണിയിൽ വെളിച്ചെണ്ണ വലിയ ഘടകമായ വറവ് ഉപ്പേരികളുടെ വ്യാപാരം പ്രതിസന്ധിയിൽ ആകും എന്ന ഘട്ടത്തിലാണ് ഈ വിലയിടിവ്. ഇതോടെ ഗ്രാമീണ തെങ്ങ് കർഷകർക്ക് ഏറെ പ്രതീക്ഷ നൽകിയ ഒരു കാലവും ഇല്ലാതാകുന്നു എന്നാണ് കരുതപ്പെടുന്നത്.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്.
🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍