കൊടകര : ഗൾഫിലെ ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ വിരോധത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൊടകര സ്വദേശി ക്രിസ്റ്റി (35)യെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. കൊടകര വല്ലപ്പാടി സ്വദേശി ബിജു ദേവസിയും, അനുജൻ ബിന്റോ ദേവസിയും ചേർന്ന് ഗൾഫിൽ നടത്തുന്ന കമ്പനിയിലെ ജോലിയിൽ നിന്ന് ക്രിസ്റ്റിയെ പിരിച്ച് വിട്ടതിലുള്ള വിരോധത്തിലാണ് ക്രിസ്റ്റി ബിന്റോ ദേവസിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബിജു ദേവസ്സിയുടെ അനുജൻ ബിജോയിയുടെ വല്ലപ്പാടിയിലുള്ള വീട്ടിൽ വെച്ച്കത്തി ഉപയോഗിച്ച് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ക്രിസ്റ്റിക്ക് കൊടകര പോലീസ് സ്റ്റേഷനിൽ പൊതു സ്ഥലത്ത് മദ്യപിച്ചതിനും മനുഷ്യജീവന് അപകടം വരത്തക്കവിധത്തിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനുമായി 2 കേസുകൾ നിലവിലുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍