7/8/2025 ന് കമ്പനി ഓഫീസിൽ വച്ചാണ് പ്രഥമ യോഗം ചേർന്നത്. അനിൽകുമാർ പി. എൻ. സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോർഡ് അംഗങ്ങളായ മൊയ്തീൻകുട്ടി, ഹരീന്ദ്രനാഥ്, ഉണ്ണികൃഷ്ണൻ വരവൂർ, ശങ്കരൻ വരവൂർ, ശ്രീരാമകൃഷ്ണൻ വടക്കാഞ്ചേരി, രാമചന്ദ്രൻ ചേലക്കര, ബിന്ദു ടീച്ചർ ചേലക്കര, നാരായണൻ നെടുമ്പുര, കൊച്ചുകുട്ടൻ, പരമേശ്വരൻ കൊണ്ടാഴി, ഡയറക്ടർമാരായ നാരായണൻ കല്ലിടുമ്പിൽ, ജമീല, ഗോവിന്ദ്രാജ്, മുകുന്ദൻ എൻ. വി, അനിൽകുമാർ പി എൻ, പി ഡി എസ് കോഡിനേറ്റർ സജിത്ത്, കമ്പനി സിഇഒ അഭിജിത്ത്, കമ്പനി അക്കൗണ്ടന്റ് ഉഷാദേവി തുടങ്ങിയവർ പങ്കെടുത്തു. കമ്പനിയുടെ നിലവിലെ പ്രവർത്തനങ്ങൾ ചെയർമാൻ അനിൽകുമാർ വിശദീകരിച്ചു. ഈമാസം തുടങ്ങാൻ പോകുന്ന റൈസ് മിൽ പ്രോജക്ടിനെക്കുറിച്ചും, അതിന്റെ ഉദ്ഘാടന ചടങ്ങിനെ പറ്റിയും വിശദമായ ചർച്ച നടന്നു. കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെ പറ്റി എല്ലാ അഡ്വൈസറി മെമ്പർമാരും വിശദമായി ചർച്ച ചെയ്തു. കമ്പനിയിലെ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച നടന്നു. അഡ്വൈസറി ബോർഡ് മെമ്പർമാരായ മൊയ്തീൻകുട്ടി, ശങ്കരൻ എന്നിവർ പുതിയ അംഗങ്ങളെ കമ്പനിയിലേക്ക് നാമനിർദ്ദേശം ചെയ്തു. കമ്പനിയുടെ നേതൃത്വത്തിൽ ഓണത്തിന് ചന്ത തുടങ്ങുന്നതിനെപ്പറ്റി ബിന്ദു ടീച്ചർ പ്രതിപാദിച്ചു. ജൈവവളം നിർമ്മിക്കുന്നതിനെ കുറിച്ച് ശ്രീരാമകൃഷ്ണൻ ചർച്ചയിൽ സൂചിപ്പിച്ചു. നെല്ല് സംഭരണത്തിനെ സംബന്ധിച്ച് കൊച്ചുകുട്ടൻ കൊണ്ടാഴി വിശദമായ ചർച്ച നടത്തി. നെല്ല് സംഭരണത്തിന് പുറമേ പച്ചക്കറി തുടങ്ങിയ വിളകൾ കൂടി കൃഷി ചെയ്യുവാനും അവ സംഭരിച്ചു വിതരണം ചെയ്യുവാനും ഉള്ള കാര്യങ്ങളെപ്പറ്റി നാരായണൻ ചർച്ചയിൽ ഉന്നയിച്ചു. കമ്പനിയുടെ ബിസിനസ് രീതികളെ പറ്റി വിശദമായ ചർച്ച ഹരീന്ദ്രനാഥ് നടത്തി. സിഇഒ അഭിജിത് നന്ദി പ്രകാശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍