സംസ്ഥാനത്തെ രണ്ടാമത്തെ മോഡൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചായി തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മാറുന്ന ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച നൂതന പദ്ധതിയാണിത്. ഈ എക്സ്ചേഞ്ചിൽ പേപ്പർരഹിത ഓഫീസിനായിട്ടുള്ള സൗകര്യങ്ങളും, രജിസ്‌ട്രേഷൻ, പുതുക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി സ്വയം സേവന കിയോസ്കുകളും ലഭ്യമാണ്.
കൂടാതെ, എല്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലും ക്യൂ.ആർ. കോഡ് ഉൾപ്പെടുത്തിയ സ്മാർട്ട് രജിസ്ട്രേഷൻ കാർഡുകൾ നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇവിടെ വെച്ച് നിർവഹിച്ചു. ഈ കാർഡുകൾ വഴി ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍