തൃശ്ശൂരിൻ്റെ സാന്ത്വന സേവന രംഗത്ത് പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി, തൃശ്ശൂർ 28 വർഷം പൂർത്തിയാക്കുകയാണ്. ഇതിനോടകം ഇരുപത്തയ്യായിരത്തിലധികം ദുരിതബാധിതർക്ക് ആശ്വാസമേകാൻ സൊസൈറ്റിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ രണ്ടായിരത്തിലധികം രോഗാതുരർ ഇവിടെ നിന്നും സാന്ത്വന പരിചരണം തേടുന്നുണ്ട്. സുമനസ്സുകളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ കൊണ്ടുമാത്രമാണ് സൊസൈറ്റി ഇതുവരെ പ്രവർത്തിച്ചു വന്നിട്ടുള്ളത്. 28 വർഷം പൂർത്തിയാവുന്ന ഈ അവസരത്തിൽ, സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കല്ല്യാൺ ജ്വല്ലേഴ്സ് ഗൃഹ സന്ദർശന സേവനം ശക്തിപ്പെടുത്തുന്നതിനായി, പുതിയൊരു വാഹനം നൽകി. പൂങ്കുന്നത്തുള്ള കല്ല്യാൺ ജ്വല്ലേഴ്സിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ടി. എസ്. കല്ല്യാണരാമൻ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രതിനിധികളായ കെ പി അച്യുതൻ, പി വി മോഹനൻ എന്നിവർക്ക് മഹീന്ദ്ര ബൊലെറോ വാഹനം കൈമാറി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍