ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "ചിത്രരാമായണം "ദേശീയ സെമിനാറും ചിത്ര പ്രദർശനവും ഓഗസ്റ്റ് 13,14 തിയതികളിലായി ചിത്രശാല ഹാളിൽ നടക്കും. 13 ന് രാവിലെ 10 മണിക്ക് സൗത്ത് സോൺ കൾച്ചറൽ സെന്റർ തഞ്ചാവൂർ ഡയറക്ടർ കെ. കെ . ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ അധ്യക്ഷനാകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ രാമായണത്തിലെ വിവിധ വിഷയങ്ങളെ കുറിച്ച് ഡോ. നിത്യ. പി. വിശ്വം, ഡോ. ലക്ഷ്മി ശങ്കർ, ഡോ. എസ്. രാജേന്ദു, ഡോ. സാജു തുരുത്തിൽ, ഡോ. ഭദ്ര പി. കെ. എം., ഡോ. ക്രിസ് വേണുഗോപാൽ, ഡോ. ജയന്തി ദേവ് രാജ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍