ഡി സി ബുക്‌സ് 'പുസ്തകച്ചന്ത' യ്ക്ക് ആഗസ്റ്റ് 4 ന് തിരുവനന്തപുരത്ത് തുടക്കമായി. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പുസ്തകച്ചന്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. നിങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍ 30% മുതല്‍ 70% വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഈ പുസ്തകച്ചന്തയിലൂടെ ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. എംആര്‍പി റേറ്റില്‍ ഒരു പുസ്തകവും വില്പന ഇല്ല എന്നതാണ് 'പുസ്തകച്ചന്ത' യുടെ പ്രധാന സവിശേഷത. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ചരിത്രം, രാഷ്ട്രീയം, ബാലസാഹിത്യം തുടങ്ങി വിവിധ ശാഖകളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്. വായനയുടെ ലോകത്തേക്ക് ഏവരെയും ക്ഷണിച്ചുകൊണ്ട്, അറിവിന്റെയും വിനോദത്തിന്റെയും പുതിയ വാതായനങ്ങള്‍ തുറക്കുന്ന ഈ പുസ്തകമേളയിലേക്ക് എല്ലാ പുസ്തകപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി DC ബുക്സ്.
പത്ത് ദിവസം നീളുന്ന ഈ ഡിസ്‌കൗണ്ട് മേള ആഗസ്റ്റ് 14ന് അവസാനിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍