പാലിയേക്കര ടോൾപ്ലാസയിൽ 4 ആഴ്ചയ്ക്ക് പിരിവ് നിർത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് AIYF പ്രവർത്തകർ ടോൾ ബൂത്തുകൾ തുറന്ന് നൽകി.




എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. ടോൾപ്ലാസയിൽ പതിനാല് വർഷം തുടർച്ചയായി സമരം ചെയ്യുന്ന സംഘടനയാണ് AIYF. 

No BOT No Toll എന്ന മുദ്രാവാക്യം ഉയർത്തി എണ്ണമറ്റ സമരങ്ങൾ സംഘടിപ്പിക്കുകയും പോലീസ് മർദ്ധനങ്ങളും ജയിൽവാസവും അനുഭവിച്ചവർക്കായി ഈ വിധി സമർപ്പിക്കുന്നു എന്ന് പ്രസാദ് പറഞ്ഞു. ഈ ത്യാഗം ചെയ്തവർ ഏത് യുവജന സംഘടനയിലുള്ളവരാണ് എന്ന് ജനങ്ങൾ തിരിച്ചറിയും. ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഈ സ്ഥാപനം കരാറിലുള്ള പ്രവർത്തിയെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. റോഡിലെ കുഴികളും നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകളും മൂലം യാത്രാതടസം നേരിടുന്നതും മണിക്കൂറോളം ക്യൂ നിൽക്കുന്നതും വലിയ ജനരോഷത്തിന് കാരണമായി എന്നാൽ സുരേഷ് ഗോപി MP , ബെന്നി ബെഹനാൻ MP എന്നിവർ ഒരക്ഷരം ഇത് വരെ ഉരിയാടുന്നില്ല. ജനങ്ങളുടെ ഈ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് AIYF അഭിപ്രായപ്പെട്ടു. എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം വി.കെ. വിനീഷ്, ജില്ലാ കമ്മറ്റി അംഗം മിഥുൻ. കെ..എസ്, എൻ. യു. മോഹൻദാസ്, അഭിജിത്ത് കെ.എം, സുജിത്ത് എന്നിവർ സംസാരിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍