കർക്കിടകവാവ് ബലിതർപ്പണം - 2025.വിപുലമായ യാത്ര സൗകര്യങ്ങളൊരുക്കി കെ.എസ്.ആർ.ടി.സി.
2025-ലെ കർക്കിടകവാവ് ബലിതർപ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം 24.07.2025-ന് വിവിധ യൂണിറ്റുകളിൽ നിന്നും കെഎസ്ആർടിസി യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിവിധ യൂണിറ്റുകളിൽ നിന്നും ബലിതർപ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും അധിക സ്പെഷ്യൽ സർവീസുകൾ ചാർട്ടേഡ് ട്രിപ്പുകൾ എന്നിവ ആവശ്യാനുസരണം ക്രമീകരിച്ചിട്ടുണ്ട്.
തിരുവല്ലം, ശംഖുമുഖം, വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം, (മാറനല്ലൂർ) വർക്കല, തിരുമുല്ലവാരം,കൊല്ലം, ആലുവ, ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുനാവായ ക്ഷേത്രം (മലപ്പുറം), തിരുനെല്ലി ക്ഷേത്രം തുടങ്ങിയ ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ്പ്ര ധാനമായും സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. യാത്രാ ആവശ്യം പരിഗണിച്ച് പ്രാദേശിക ബലി തർപ്പണ കേന്ദ്രങ്ങളിലേക്കും അധിക സർവ്വീസുകൾ അതാത് ഡിപ്പോകൾ ക്രമീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799 എന്ന നമ്പരുകളിലോ അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോകളിലോ ബന്ധപ്പെടാവുന്നതാണ്.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍