ഓൺലൈൻ ട്രേഡിങ്ങിലൂടെ 73 ലക്ഷത്തോളം രൂപയുടെ സൈബർ തട്ടിപ്പ് കേസ്സിലെ കമ്മീഷൻ ഏജൻറ് റിമാന്റിൽ.


 
ഓൺലൈൻ ട്രേഡിങ്ങിലൂടെ 73 ലക്ഷത്തോളം രൂപയുടെ സൈബർ തട്ടിപ്പ് കേസ്സിലെ കമ്മീഷൻ ഏജൻറ് റിമാന്റിൽ.

ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച്   തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയിൽ നിന്ന് 73 ലക്ഷത്തോളം രൂപ തട്ടിപ്പു നടത്തിയ കേസ്സിലാണ് ബാംഗ്ളൂർ ബിദരഹള്ളി  ഹൊബ്ളി സ്വദേശിയായ  ദൊഡ്ഡപ്പ ഗൗഡ യെയാണ് ( 28 വയസ്സ്) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് ബാംഗ്ളൂരിൽ നിന്നും പിടികൂടിയത്. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ പരാതിക്കാരനെ Motilal Oswal എന്ന ട്രേഡിങ്ങ് അക്കാദമിയുടെ ആളുകളാണെന്ന് തെറ്റിദ്ധരിപ്പിച്ച്  ഈ കമ്പനി മുഖാന്തിരം പഠിച്ച് ട്രേഡിംഗ് നടത്തിയാൽ വൻ ലാഭം നേടാമെന്ന മെസ്സേജുകൾ വാട്ട്സാപ്പ് മുഖാന്തിരം അയച്ചു കൊടുത്ത് ട്രേഡിങ്ങ് ചെയ്യുന്നതിനായി വെബ് സൈറ്റ് ഫ്ളാറ്റ്ഫോം അയച്ചുകൊടുത്ത്  ആയത് പരാതിക്കാരനെകൊണ്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ട്രേഡിങ്ങ് നടത്തിച്ച്, ട്രേഡിങ്ങ് നടത്തുന്നതിലേക്കായി 2025 ഫെബ്രുവരി മുതൽ 2025 ജൂൺ 18 വരെയുള്ള കാലയളവുകളിലായി  പരാതിക്കാരൻ്റെ മുല്ലശ്ശേരി സൗത്ത് ഇന്ത്യൻ ബാങ്ക്,ഏങ്ങണ്ടിയൂർ കാനറാ ബാങ്ക്, മുല്ലശ്ശേരി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ അക്കൗണ്ടുകളിൽ നിന്നുമായി മൊത്തം 73,78,406/-രൂപ പ്രതികൾക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്തതായും, ഈ തുകയിൽ നിന്നും ഈ കേസ്സിലെ പ്രതിയായ  ദൊഡ്ഢപ്പ ഗൗഡയുടെ പേരിലുള്ള  ബാംഗ്ളൂർ കുത്തന്നൂർ ബാങ്ക് ഓഫ് ബറോഡ അക്കൌണ്ടിലേക്ക് പല തീയ്യതികളിലായി മൊത്തം 10,80,000/-രൂപ അക്കൗണ്ടിൽ വന്നിട്ടുള്ളതായും, ആ അക്കൗണ്ടിൽ നിന്നും 13/06/2025 തിയതി ആവലാതിക്കരനിൽ നിന്നും തട്ടിച്ചെടുത്ത 10,80,000/-രൂപ ഉൾപ്പെടെ 20,00,000/-രൂപ ബാംഗ്ലൂരിലെ ബാങ്ക് ഓഫ് ബറോഡ കുത്തന്നൂർ ബ്രാഞ്ചിൽ നിന്നും ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് കമ്മീഷൻ കൈപ്പറ്റി യിട്ടുള്ളതായി അന്വേഷണത്തിൽ വെളിവായതിൻ്റെ അടിസ്ഥാനത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി 20,000/-രൂപ കമ്മീഷൻ കൈപ്പറ്റി പ്രതികൾക്ക് കൂടുതൽ തട്ടിപ്പിന് സഹായിയായി പ്രവർത്തിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ദൊഡ്ഢപ്പ ഗൗഢക്ക് ഇത്തരത്തിൽ കുറ്റകൃത്യം ചെയ്യുന്നതിനായി വിവിധ ബാങ്കുകളിലായി 6-ഓളം അക്കൊണ്ടുകൾ ഉള്ളതായും അറിവായിട്ടുള്ളതാണ്. ഇയാൾക്കെതിരെ മഹാരാഷ്ട്രയിലെ ബോറിവാലി പോലീസ് സ്റ്റേഷനിൽ സമാന രീതിയിലുള്ള ഒരു കേസ് നിലവിലുണ്ട്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി.കൃഷ്ണകുമാർ IPS, സൈബർ എസ്.എച്ച്.ഒ. സുജിത്ത്. പി. എസ്സ്, സബ്ബ് ഇൻസ്പെക്ടർമാരായ   രമ്യ കാർത്തികേയൻ, ഗ്രേഡ് സീനിയർ സിവൽ പോലീസ് ഓഫീസർ ഗിരീശൻ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, നെഷ്റു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.






എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍