സൈബർ മേഖലയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയും: കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക സഹമന്ത്രി ജിതിൻ പ്രസാദ.

സൈബർ മേഖലയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയും: കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക സഹമന്ത്രി ജിതിൻ പ്രസാദ.

സൈബർ മേഖലയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഗ്ലോബൽ പാർട്ട്ണെർഷിപ്പ് ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായും മറ്റു അന്താരാഷ്ട്ര സംഘടനകളുമായും സഹകരിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക സഹമന്ത്രി ജിതിൻ പ്രസാദ  രേഖാമൂലം അറിയിച്ചു. 2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് അനുസരിച്ച് 2021ൽ ഇൻഫർമേഷൻ ടെക്നോളജി (എത്തിക്സ്) റൂൾസ്‌ പാസാക്കിയിട്ടുണ്ടെന്നും അതനുസരിച്ച് തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് തടയാൻ ഇൻ്റർ മീഡിയറീസ് അടക്കമുള്ളവർക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി അറിയിച്ചു. 

ഇൻഫർമേഷൻ ടെക്നോളജി ആക്ടിന് പുറമെ ഭാരതീയ ന്യായ സൻഹിത 353-ാംവകുപ്പ് പ്രകാരവും തെറ്റായ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സൈബർ മേഖലയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ആഗോള ഭീഷണിയാണെന്ന 2025 ലെ ഗ്ലോബൽ റിസ്ക്  റിപ്പോർട്ടിന്റെ വിശദാംശങ്ങളെക്കുറിച്ച് സർക്കാറിനുള്ള വിവരത്തെ സംബന്ധിച്ചും അതിർത്തി കടന്നുള്ള തെറ്റായ വിവരങ്ങൾ തടയാൻ സർക്കാർ എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ലോക്സഭയിൽ ഡോ:എം പി  അബ്ദുസമദ് സമദാനി ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍