തൃശൂർ പുതുക്കാട് ബാറിൽ ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബാർ ജീവനക്കാരനെ കുത്തികൊന്നു.
എരുമപ്പെട്ടി നെല്ലുവായ് മുരിങ്ങത്തേരി സ്വദേശി സാന്ദ്ര നിവാസിൽ 62 വയസ്സുള്ള ഹേമചന്ദ്രനാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രി 11.40 ആയിരുന്നു സംഭവം. സംഭവത്തിൽ ആമ്പല്ലൂർ അളകപ്പനഗർ സ്വദേശി സിജോ മണിക്കൂറുകൾക്കകം പുതുക്കാട് പോലീസിന്റെ പിടിയിലായി. ഇന്നലെ പകൽ ബാറിൽ എത്തിയ ഇയാൾ നിരന്തരം ടച്ചിങ്സ് വാങ്ങിച്ചതിനെ ചൊല്ലി ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. എന്നാൽ ഈ തർക്കത്തിൽ ഹേമചന്ദ്രൻ ഇടപെട്ടിട്ടില്ലായിരുന്നു. രാത്രിയിൽ സമീപത്തെ തട്ടുകടയിൽ നിന്നും ചായ കുടിച്ചതിന് ശേഷം ബാറിലേക്ക് പോകുകയായിരുന്ന ഹേമചന്ദ്രനെ സിജോ പിന്നിൽ നിന്ന് കഴുത്തിൽ കുത്തുകയായിരുന്നു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

.jpg)
0 അഭിപ്രായങ്ങള്‍