ആളൂർ: പടിയൂർ സ്വദേശി കോഴിപ്പറമ്പിൽ അനന്തുവിനെ (26 വയസ്സ്) ഇക്കഴിഞ്ഞ 2024 ഡിസംബർ ഇരുപത്തി അഞ്ചാം തിയ്യതി രാവിലെ പത്തരയോടെ കൊമ്പിടിഞ്ഞാമാക്കൽ നിന്ന് ഇയാൾ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ടുപോയി വെടിമറയിലുള്ള ഖുറേഷി എന്നയാളുടെ ഹോട്ടലിൽ എത്തിച്ചു മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ നോർത്ത് പറവൂർ വില്ലേജിൽ, വെടിമറ ദേശത്ത് കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ അബ്‌ദുള്ള 34 വയസ്സ് , നോർത്ത് പറവൂർ വില്ലേജിൽ പെരുംപടന്ന ദേശത്ത് കടുവാപറമ്പിൽ വീട്ടിൽ ഗോഡ്ലി 34 വയസ്സ് എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി. ബി. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വാളയാറിൽ നിന്നും അറസ്റ്റു് ചെയ്തത്. പാലക്കാട് ഡാൻസാഫ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
അനന്തുവും സുഹൃത്തുക്കളും ചേർന്ന് അമ്പത് ലക്ഷം രൂപ കവർച്ച ചെയ്തിരുന്നു. ഈ സംഭവത്തിൽ മരട് സ്റ്റേഷനിൽ കേസ്സുണ്ട്.
ഇവർ കവർന്ന പണം അപഹരിക്കുന്നതിനു വേണ്ടിയാണ് പത്തു പേരടങ്ങുന്ന സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയത്.
ഈ കേസ്സിൽ തൃശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ IPS പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
മുക്താർ, മുഹമ്മദ് ഷമീം ഖുറൈഷി, ഷാജി, നിഷാന , ഫാരിസ്, റൊണാൾഡ് , റിച്ചാർഡ് എന്നീ ഏഴു പ്രതികളെ മുൻപ് പിടികൂടി ജയിലിൽ അടച്ചിരുന്നു.
അബ്‌ദുള്ളയുടെ പേരിൽ നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിലും, ആളൂർ പോലീസ് സ്റ്റേഷനിലും, ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലും, എറണാകുളം സെന്ട്രൽ പോലീസ് സ്റ്റേഷനിലുമായി ഒരു വധശ്രമ കേസും, 6 അടിപിടി കേസുകളും, ഒരു തട്ടിക്കൊണ്ടു പോകൽ കേസും അടക്കം 14 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഗോഡ്ലിയുടെ പേരിൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഒരു തട്ടിപ്പു കേസുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ മുങ്ങിയ ഇവർ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പ്രതികളുമായി സംഭവ സ്ഥലമായ വെടിമറയിലേക്കെത്തിച്ച് തെളിവെടുപ്പ് നടത്തി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി. ബി. കൃഷ്ണകുമാർ IPS , ഇരിങ്ങാലക്കുട ഡി വൈ എസ് പി സുരേഷ്. കെ ജി, ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജിമോൻ .ബി, സബ്ബ് ഇൻസ്പെക്ടർമാരായ അഫ്സൽ .എം, സി. എസ്. സുമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജീവൻ ഇ. എസ്, വിശാഖ്, സിവിൽ പോലീസ് ഓഫീസർമാരായ നിഖിൽ, ആഷിഖ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍