ശിൽപ്പകലാ ശാസ്ത്രത്തിൽ കൂടുതൽ പഠനം അനിവാര്യം ഡോ. പ്രീതനായർ.

വടക്കാഞ്ചേരി: വാസ്തു ശാസ്ത്രപരമായ പ്രത്യേകതകളുമായി ഇണങ്ങി

നില്‍ക്കുന്ന രീതിയിലാണ്  ക്ഷേത്രങ്ങളില്‍ ശില്‍പ്പങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.                      നമ്മുടെ ക്ഷേത്രങ്ങള്‍ ഒരിക്കലും ആരാധനാലയങ്ങള്‍ മാത്രമായിരുന്നിട്ടില്ല.അവ ഉന്നത സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ കൂടിയായാണ് വര്‍ത്തിക്കുന്നതെന്നു കേരള സർവ്വകലാശാല ആർക്കിയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. പ്രീതനായർ പറഞ്ഞു.

വടക്കാഞ്ചേരി ശ്രീ കേരളവർമ പബ്ലിക്ക് ലൈബ്രറിയിൽ " വിസ്മയകരായ തീർത്ത ദാരുശിൽപ്പങ്ങൾ " എന്ന അവരുടെ പുസ്തകത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു. ഇത്രയും സമ്പന്നമായ ഈ ശില്പങ്ങളെപ്പറ്റി ശാസ്ത്രീയമായും, സമഗ്രമായും ഉളള

പഠനങ്ങള്‍ നാളിതുവരെ  ലഭിച്ചിട്ടില്ല. എന്നതാണ് വസ്തുത. അതായത് വിലമതിക്കാനാകാത്ത ശില്പസമ്പത്തിനെ പറ്റി ശാസ്ത്രീയമായ വിലയിരുത്തലുകള്‍ നടന്നിട്ടില്ല. പണ്ഡിതരായ എച്ച്. സര്‍ക്കാരും, സൗന്ദരരാജനും, ഗോപിനാഥറാവുവും മറ്റും അനുബന്ധ മേഖലകളില്‍ ചെയ്ത പഠനങ്ങളെ വിസ്മരിച്ചല്ല നിഗമനം. നമുക്ക് തനതും മഹത്തുമായ ഒരു ശില്പകലാപാരമ്പര്യം ഉണ്ടായാല്‍ മാത്രം പോര, അവയുടെ മഹത്വം ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ തിരിച്ചറിയേണ്ടതായിട്ടുണ്ട്. ഇത് നമ്മുടെ സാംസ്‌കാരിക സമ്പന്നതക്ക് അത്യന്താപേക്ഷിതമാണ്. ഒരു സംസ്‌കാരം ചുരുങ്ങിയ ഇടങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുക എന്നത് ആ സംസ്‌കാരത്തെ അംഗീകരിക്കപ്പെടുന്നതിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കേരളത്തിലെ 95% ശില്പങ്ങളും നമ്മുടെ ക്ഷേത്രങ്ങളുടെ ഭാഗമായാണ് നിലകൊളളുന്നത് - പ്രീതനായർ പറഞ്ഞു. വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ കൗൺസിൽ ഗ്രാൻ്റ് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനവും,  പുസ്തക സ്വീകരണവും ജൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. ടി. എസ്. നായർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് വി. മുരളി അദ്ധ്യക്ഷനായി. ഡോ. പ്രീതനായർ രചിച്ച ശില്പകല ഗവേഷണ സംബന്ധിയായ പുസ്തകം ലൈബ്രറി സെക്രട്ടറി ജി.സത്യൻ ഏറ്റുവാങ്ങി. പി. കെ. സദാശിവൻ, പി. കെ. സുബ്രഹ്മണ്യൻ, കെ. ഒ. വിൻസെൻ്റ്, അനിത ഗോപകുമാർ, പി. ധന്യ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍