ധൻകറിന്റെ രാജി: ആരോ​ഗ്യം മാത്രമല്ല കാരണം, 'ഉപരാഷ്ട്രപതിയുടെ നീക്കം പലപ്പോഴും പരിധി ലംഘിച്ചു' -റിപ്പോർട്ട്.

രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ ധൻകർ പ്രതിപക്ഷ എം.പി. മാരുടെ പ്രമേയം സർക്കാരിനെ അറിയിക്കാതെ അംഗീകരിച്ചപ്പോൾ സർക്കാർ പ്രതിസന്ധിയിലായി. ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിന്റെ രാജിക്ക് പിന്നിൽ ആരോഗ്യപരമായ കാരണങ്ങൾ മാത്രമല്ലെന്ന് റിപ്പോർട്ട്. ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് പണക്കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ, പ്രതിപക്ഷ എംപിമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധൻഖറിന്റെ ആഹ്വാനം കേന്ദ്ര സർക്കാരിന് ഇഷ്ടമാകാത്തത് രാജിയിലേക്ക് നയിച്ച രാഷ്ട്രീയ കാരണങ്ങളാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജസ്റ്റിസ് വർമ്മയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം കേന്ദ്രം തയ്യാറാക്കുകയും പ്രതിപക്ഷ എംപിമാരിൽ നിന്ന് ഒപ്പുകൾ വാങ്ങുകയും ലോക്സഭയിൽ അവതരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍