ജൂലൈ 23: ക്യാപ്റ്റൻ ലക്ഷ്മി ദിനം.

AIDWA സ്ഥാപക നേതാക്കളിൽ ഒരാൾ. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് മഹത്തായ സംഭാവന നൽകിയ ആനക്കര വടക്കത്ത് കുടുംബത്തിൽ ഭരണഘടനാ നിർമ്മാണ സഭയിലെ അംഗം കൂടിയായിരുന്ന അമ്മു സ്വാമിനാഥന്റെയും, സ്വാമിനാഥന്റെയും മകളായാണ് 1914 ഒക്ടോബർ 24ന് ക്യാപ്റ്റൻ ലക്ഷ്മി ജനിച്ചത്. 

ചെറുപ്പം മുതൽ തന്നെ പൊതുപ്രവർത്തനത്തിൽ തൽപരയായ

ലക്ഷ്മി പാവപ്പെട്ടവര്‍ക്ക് ആശ്വാസമാകാന്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ തീരുമാനിച്ചു. 

1938ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. ഗൈനക്കോളജിയില്‍ തുടര്‍പഠനം നടത്തി. '1941 ല്‍ സിംഗപ്പൂരില്‍ പോയി ലക്ഷ്മി ക്ലിനിക്ക് തുടങ്ങി. ദരിദ്രരായ ഇന്ത്യന്‍ തൊഴിലാളികളെ സഹായിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇന്‍ഡിപെന്‍ഡന്റ്‌സ് ലീഗില്‍ ആകൃഷ്ടയായി. 

1943ല്‍ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചതോടെയാണ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ ഝാന്‍സി റാണിയുടെ പേരിലുള്ള സൈന്യഗണത്തിലെ കേണലായി സേവനമനുഷ്ഠിച്ചു. 

സുഭാഷ് ചന്ദ്ര ബോസിന്റെ ആസാദ് ഹിന്ദ് ഗവണ്‍മെന്റില്‍ വനിതാക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 

1947ല്‍ മറ്റൊരു ഐഎന്‍എ പ്രവര്‍ത്തകനായിരുന്ന കേണല്‍ പ്രേംകുമാര്‍ സൈഗാളിനെ ജീവിതപങ്കാളിയാക്കി. ഇന്ത്യാ-പാക് വിഭജന കാലത്തും, ഇന്ത്യ-പാക്ക് യുദ്ധകാലത്തും, അഭയാര്‍ത്ഥികള്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതില്‍ മുഴുകി.

വൈദ്യശാസ്ത്ര രംഗം കൈയൊഴിയാതെ തന്നെ ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി- വനിതാ പ്രസ്ഥാന രംഗത്തും അവർ പിന്നീട് സജീവമായി. 1972 - ൽ സി.പി.ഐ.(എം) ആംഗമായി. 1981-ൽ രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്റെ ഉപാധ്യക്ഷയായി സ്ഥാനമേറ്റു. തുടർന്നുള്ള പ്രക്ഷോഭ-പ്രചാരണ രംഗങ്ങളിൽ അവർ സജീവമായി ഇടപെട്ടു.

1998-ൽ ക്യാപ്റ്റൻ ലക്ഷ്മിയെ രാജ്യം പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു. 2012 ജൂലൈ 23 ന് ഹൃദയാഘാതം മൂലം ഉത്തർപ്രദേശിലെ കാൻപൂറിൽ വച്ച് അന്തരിച്ചു.


👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍