മരിച്ചാലെങ്കിലും നീതികിട്ടുമോ എന്ന ചോദ്യവുമായി ബാലയുടെ മുന്‍ ഭാര്യ വീണ്ടും രംഗത്ത്; താന്‍ മരിച്ചാല്‍ ഉത്തരവാദി ബാലയെന്നും വീഡിയോയിലൂടെ എലിസബത്ത്.

ഇപ്പോഴിതാ, ഏറെക്കാലത്തിനു ശേഷം പുലര്‍ച്ചെ ഒന്നരയോടെ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ പഠനത്തിന്റെയും, ജോലിയുടേയും എല്ലാം ഭാഗമായി അഹമ്മദാബാദിലുള്ള എലിസബത്ത് ഡിപ്രഷനിലൂടെ കടന്നു പോകവേയാണ് ശ്വാസം എടുക്കാന്‍ പോലും കഴിയാകെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബാലക്കും അയാളുടെ വീട്ടുകാര്‍ക്കും ആയിരിക്കും. എന്റെ ഈ അവസ്ഥക്ക് കാരണം അയാള്‍ ആണ്. അയാള്‍ എന്നെ വഞ്ചിച്ചു. മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. അയാള്‍ എന്നെ ഉപദ്രവിച്ചതിന് കൈയ്യും കണക്കും ഇല്ല. പരാതി സമര്‍പ്പിച്ചിട്ടും അതിനു പരിഹാരം കിട്ടിയില്ല. ഞാന്‍ ഈ ഒരു അവസ്ഥയില്‍ വീഡിയോ ഇടുന്നത് എന്റെ ജീവന്‍ ഇനി ഉണ്ടാകുമോ എന്നുപോലും ഭയം ഉണ്ടെന്നും എലിസബത്ത് പറയുന്നു. രാത്രി ഒന്നരയോടെയാണ് വീഡിയോ പങ്കുവച്ചുകൊണ്ട് എലിസബത്ത് എത്തിയത്.

എന്നെ വിവാഹം ചെയ്തതും സ്റ്റേജ് ഷോ നടത്തി ആളുകളെയും മീഡിയക്കാരെയും കൂട്ടിയതും എന്തിനാണ്. അതൊക്കെ ഇപ്പോള്‍ നടന്നില്ല എന്നാണ് പറയുന്നത്. എനിക്ക് സഹിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് ഉള്ളത്. മാനസികമായും ശാരീരികമായും ഞാന്‍ തളര്‍ന്നുപോയി. ഇങ്ങനെ ഒരു അവസ്ഥയില്‍ വീഡിയോ ഇടണമെന്ന് കരുതിയതല്ല. പക്ഷെ എനിക്ക് എന്തെങ്കിലും സംഭവിച്ചുപോയാല്‍ അയാള്‍ മാത്രമാകും ഉത്തരവാദി. മറ്റാരും അല്ല എന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരന്‍. നിങ്ങള്‍ പറയൂ ഭാര്യ ഭാര്യ എന്ന് വിളിച്ചതും ആ ചടങ്ങുകള്‍ നടത്തിയതും ചതി ആയിരുന്നില്ലേ. എല്ലാം പറയണം എന്ന് തോന്നി. എനിക്ക് ഭയങ്കര സങ്കടം വരുന്നു. ഭീഷണി നിറഞ്ഞ വീഡിയോ ആണ് അയാള്‍ പുറത്തുവിട്ടത്. അത് എന്നെ ഉദ്ദേശിച്ചല്ല എന്നാണ് പറയുന്നത്. പക്ഷേ ഞാന്‍ ഇങ്ങനെ പ്രതീക്ഷിച്ചില്ല. ആള്‍ക്കാര്‍ക്ക് കാശ് മതിയല്ലോ. നീതിക്ക് വേണ്ടിയാണു എന്റെ പോരാട്ടം എന്നും എലിസബത്ത് പോസ്റ്റിൽ കുറിച്ചു

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍