നഗരസഭ ചെയർപേഴ്സനെയും, LDF കൗൺസിലർമാരെയും BJP പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചു.

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി. കെ. ഗീതയെയും, എൽഡിഎഫ് കൗൺസിലർമാരെയും ബിജെപി പ്രവർത്തകർ  മർദ്ദിച്ചതായി ആരോപണം.

ചെയർപേഴ്സന്റെ ഔദ്യോഗിക മുറിയിൽ അതിക്രമിച്ചു കയറിയ സംഘം ടി. കെ. ഗീതയെ മർദ്ദിക്കുകയായിരുന്നുവെന്നും,

ബഹളം കേട്ട് ഓടിയെത്തിയ എൽഡിഎഫ് കൗൺസിലർമാർ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ പുറത്തു നിന്ന അക്രമി സംഘം എൽഡിഎഫ് കൗൺസിലർമാരെയും ആക്രമിക്കുകയായിരുന്നു എന്നാണ് പറയുന്നത്.

പരിക്കേറ്റ ചെയർപേഴ്സനെയും, കൗൺസിലർമാരെയും പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിലേക്ക് പുറപ്പെട്ട വാഹനത്തെയും ആക്രമിസംഘം തടഞ്ഞുവച്ചു.

പോലീസ് ഇടപെട്ടാണ് കൗൺസിലർമാരെ  ആശുപത്രിയിൽ എത്തിച്ചത്. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ കഴിഞ്ഞദിവസം കൊടുങ്ങല്ലൂരിൽ വന്ന് നടത്തിയ  പ്രസംഗം അക്രമത്തിന് ആഹ്വാനം ചെയ്യുന്നതായിരുന്നു എന്ന് ഭരണപക്ഷം ആരോപിച്ചു.

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സണെ തെരുവിൽ കൈകാര്യം ചെയ്യുമെന്നാണ് ബി. ഗോപാലകൃഷ്ണൻ പ്രസംഗിച്ചത്.

കൊടുങ്ങല്ലൂർ നഗരസഭയുടെ വികസന - ക്ഷേമ പ്രവർത്തനങ്ങളിൽ വിറളി പിടിച്ചാണ് ബിജെപി അക്രമം അഴിച്ചുവിടുന്നതെന്നും,

അക്രമം അവസാനിപ്പിക്കാൻ ബിജെപി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അക്രമം തുടരാനാണ് ബിജെപി ഉദ്ദേശിക്കുന്നതെങ്കിൽ 

ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും നേതാക്കൾ ഉദ്ധരിച്ചു. സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി   വി. ആർ. സുനിൽകുമാർ എംഎൽഎ  അധ്യക്ഷത വഹിച്ച യോഗത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ പി. കെ. ചന്ദ്രശേഖരൻ, സിപിഐ തൃശ്ശൂർ ജില്ല  സെക്രട്ടറി കെ. ജി. ശിവാനന്ദൻ, CPIM ഏരിയ കമ്മിറ്റി സെക്രട്ടറി മുസ്താക്ക് അലി, സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ സി. സി. വിപിൻ ചന്ദ്രൻ, പി പി സുഭാഷ്, എൽഡിഎഫ് മുനിസിപ്പൽ കൺവീനർ കെ. ആർ.  ജൈത്രൻ എന്നിവർ സംസാരിച്ചു. ചെയർപേഴ്സനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫും കൊടുങ്ങല്ലൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍