ചാൻസലറെയും, വൈസ് ചാൻസലറെയും മറികടന്നു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, രജിസ്ട്രാർക്കും സർവകലാശാല ഭരണത്തിൽ അമിതാധികാരം നൽകുന്ന സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന് നിവേദനം നൽകി. കേരള സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. കെ. എസ്. അനിൽ കുമാറിന്റെ നിയമനം പുന: പരിശോധിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. "പി. എം. ശ്രീ" പദ്ധതി ഉൾപ്പെടെ കേരളത്തിലെ വിവിധ സമകാലിക വിദ്യാഭ്യാസ വിഷയങ്ങളെകുറിച്ച് അദ്ദേഹവുമായി സംവദിച്ചു. എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ്, സംസ്ഥാന അധ്യക്ഷൻ ഡോ. വൈശാഖ് സദാശിവൻ , സംസ്ഥാന സെക്രട്ടറി ഈ. യു. ഈശ്വരപ്രസാദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ആര്യലക്ഷ്മി, സംസ്ഥാന സംഘടനാ സെക്രട്ടറി സി. ഐ. വിപിൻ കുമാർ, സംസ്ഥാന സഹസംഘടനാ സെക്രട്ടറി എൻ സി ടി ശ്രീഹരി എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍