കുടുംബശ്രീ സംഘടിപ്പിച്ച വ്‌ളോഗ്‌സ് ആന്‍ഡ് റീല്‍സ് മത്സരം രണ്ടാം സീസണ്‍ വിജയികളെ പ്രഖ്യാപിച്ചു.

വ്‌ളോഗ്‌സ് മത്സരത്തില്‍ മലപ്പുറം ആക്കപ്പറമ്പ് ചരുവിളയില്‍ വീട്ടില്‍ രതീഷ്. ടി യും, റീല്‍സ് മത്സരത്തില്‍ തൃശ്ശൂര്‍ വേലൂര്‍ കുറുമാലി വീട്ടില്‍ ജ്യോത്സന വിജിലും ഒന്നാം സ്ഥാനം സ്വന്തമാക്കി. 


 വ്‌ളോഗ്‌സ് വിഭാഗത്തില്‍ രത്യുഷ്. ആര്‍ (വിജയലക്ഷ്മി നിലയം, വിളയന്നൂര്‍, പാലക്കാട്), സൗമ്യ എം.ടി.കെ (മലാപ്പറമ്പത്ത്, വടകര, കോഴിക്കോട്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. റീല്‍സ് വിഭാഗത്തില്‍ ഹാരിഫ ഹൈദര്‍ (പുല്ലൂര്‍ശ്ശങ്ങാട്ടില്‍, പുത്തനങ്ങാടി, മലപ്പുറം), ബീന രാജന്‍ (കൈപ്പട്ടൂര്‍ എ.ഡി.എസ്, എടയ്ക്കാട്ടുവയല്‍ സി.ഡി.എസ്, എറണാകുളം) എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. 

വ്‌ളോഗ്‌സ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് 50,000 രൂപ, രണ്ടാം സ്ഥാനത്തിന് 40,000 രൂപ, മൂന്നാം സ്ഥാനത്തിന് 30,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. റീല്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും മൂന്നാം സ്ഥാനത്തിന് 15,000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. കൂടാതെ വിജയികള്‍ക്കെല്ലാം ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടത്തിയ മത്സരത്തില്‍ 50ലേറെ എന്‍ട്രികളാണ് ലഭിച്ചത്.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍