പ്രൊഫസർ എം മുരളീധരൻ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരം അയ്യന്തോൾ പുതൂർക്കരയിൽഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.



ഉദ്ഘാടനത്തിന്റെ ഭാഗമായി ജീവ ലബോറട്ടറിയുമായി സഹകരിച്ചു കൊണ്ട്

 സൗജന്യ രക്ത പരിശോധനയും, കണ്ണ് പരിശോധന ക്യാമ്പും പാലിയേറ്റീവ് ജില്ലാ ചുമതലക്കാരൻ എം. ബാലാജി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌ അനൂപ് ഡേവിസ് കാട അധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്‌, എ. വി. പ്രദീപ്കുമാർ,ഡോ. ടി. വി. സതീശൻ, എൻ. ബി. സുധീഷ്, സി. ബാലചന്ദ്രൻ, ശങ്കർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എൻ. രവീന്ദ്രനാഥ്‌ സ്വാഗതവും പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി ബി. എൽ. ബാബു നന്ദിയും രേഖപ്പെടുത്തി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍