ചേലക്കര നിയോജക മണ്ഡലത്തിലെ പട്ടയമേളയുടെ ഉദ്ഘാടനം റവന്യു ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. യു.ആര്‍. പ്രദീപ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂന്ന് എല്‍.എ പട്ടയങ്ങള്‍, 26 വനഭൂമി പട്ടയങ്ങള്‍, 211 എല്‍.ടി പട്ടയങ്ങള്‍, 137 ദേവസ്വം പട്ടയങ്ങള്‍ എന്നിങ്ങനെ 377 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
ചടങ്ങിന് എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.സി. ജ്യോതി സ്വാഗതവും, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ നന്ദിയും പറഞ്ഞു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം അഷറഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ മേലേടത്ത്, കെ. ജയരാജ്, പി.പി സുനിത, കെ.എം പത്മജ, ഷെയ്ക്ക് അബ്ദുല്‍ഖാദര്‍, ശശിധരന്‍, തഹസില്‍ദാര്‍ എം.ആര്‍ രാജേഷ്, ലാന്‍ഡ് ട്രിബ്യൂണല്‍ കുന്നംകുളം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.ടി. ബാബു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍