ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിൽ കടലേറ്റം രൂക്ഷമാകുന്ന തീരങ്ങളിൽ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻസിസിആർ) ഡയറക്‌ടർ ഡോ. രമണമൂർത്തിയും സംഘവും സന്ദർശിച്ചു. നിയോജക മണ്ഡലത്തിലെ കടപ്പുറം മുനക്കക്കടവ്, ചാവക്കാട്, എടക്കഴിയൂർ, അണ്ടത്തോട് തുടങ്ങിയ തീരങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.
സംസ്ഥാനസർക്കാർ 2025-26 ബജറ്റിൽ കടൽക്ഷോഭം നേരിടുന്ന പ്രദേശത്ത് തീരസംരക്ഷണത്തിനായി നൂറുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. കടൽക്ഷോഭം നേരിടുന്ന പ്രദേശത്ത് ജിയോ ട്യൂബ്(ജിയോ സിന്തറ്റിക് ഓഫ് ഷോർ ബ്രേക്ക് വാട്ടർ) സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എൻസിസിആർ സംഘം സ്ഥലം സന്ദർശിച്ചത്. എൻ.കെ.അക്ബർ എം.എൽ.എയും സംഘത്തിനൊപ്പമുണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍