തെരുവുനായശല്യം രൂക്ഷമാകുമ്പോഴും പ്രാദേശിക എതിർപ്പിൽക്കുരുങ്ങി എബിസി കേന്ദ്രങ്ങൾ.



തൃശ്ശൂർ : തെരുവുനായശല്യം രൂക്ഷമാകുമ്പോഴും പ്രാദേശിക എതിർപ്പിൽക്കുരുങ്ങി ജില്ലയിൽ കൂടുതൽ എബിസി (ആനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ തുടങ്ങാനാകുന്നില്ല. നായകളുടെ കുരയും ദുർഗന്ധവും സഹിക്കാനാകില്ലെന്ന കാരണം പറഞ്ഞാണ് നാട്ടുകാരുടെ എതിർപ്പ്. ചാലക്കുടി, വെള്ളാങ്ങല്ലൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ തുടങ്ങാനിരുന്ന കേന്ദ്രങ്ങൾ ഇതേ കാരണം പറഞ്ഞാണ് ഉപേക്ഷിക്കേണ്ടിവന്നത്.



എബിസി കേന്ദ്രങ്ങൾ തുടങ്ങാൻ 50 സെന്റ് സ്ഥലമെങ്കിലും വേണ്ടിവരും. 25 സെന്റിലായാലും നിർമിക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണ്.

പൊതുസ്ഥലങ്ങളാണ് ഇപ്പോൾ എബിസി കേന്ദ്രങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍