തിരുവനന്തപുരം: കുട്ടിപ്പോലീസ് പദ്ധതി എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്.പി.സി കളെ പങ്കെടുപ്പിച്ചുള്ള ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായുള്ള നേതൃ വികസനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസും നിയമസംവിധാനങ്ങളും മാത്രം ശ്രമിച്ചാൽ ലഹരി മുക്ത സമൂഹം സൃഷ്ടിക്കാൻ ആവില്ല. അതിന് ജാഗ്രതയുള്ള യുവതലമുറയുടെ പങ്കാളിത്തം കൂടി വേണം. സാമൂഹ്യ ഉത്തരവാദിത്വം അംഗീകരിച്ചാണ് കുട്ടിപ്പോലീസ് കേഡറ്റുകളെ ലഹരി വിരുദ്ധ അംബാസഡർമാരായി പ്രഖ്യാപിച്ചിട്ടുള്ളത് എന്നും മന്ത്രി വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍