തൃശ്ശൂർ : പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകനടപടികൾ 14-ന് ആരംഭിക്കാനിരിക്കെ ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച മാർജിനിൽ സീറ്റ് വർധന ഒഴിവാക്കണമെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രത്യേക നിയമപ്രകാരം ഹയർ സെക്കൻഡറിയിൽ ഒരു ബാച്ചിന് 50 കുട്ടികളാണ് എന്നിരിക്കെ 10 സീറ്റ് വർധനയാണ് സർക്കാർ പ്രഖ്യാപിച്ചത്. ജില്ലയിൽ പ്ലസ് വൺ സീറ്റുകളിൽ കഴിഞ്ഞ വർഷം ഒരുപാട് ഒഴിവ് വന്നതിനാൽ പല സ്കൂളുകളിലും പ്ലസ്‌വൺ ബാച്ചുകൾ നഷ്‌ടപ്പെട്ടു. നിരവധി അധ്യാപകതസ്‌തികകളും ഇല്ലാതായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍