സി.എം. അബ്‌ദുള്ള മാസ്റ്റർ സ്മാരക മൂന്നാമത് അഖില കേരള ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സേവ്യർ ചിറ്റിലപ്പിള്ളി M.L.A. ഉദ്ഘാടനം ചെയ്തു.

മുണ്ടത്തിക്കോട് : ഇ.കെ.എൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന  സി.എം. അബ്‌ദുള്ള മാസ്റ്റർ സ്മാരക മൂന്നാമത് അഖില കേരള ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് ആര്യംപാടം സർവോദയം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ. സുരേന്ദ്രന്റ അധ്യക്ഷതയിൽ സേവ്യർ ചിറ്റിലപ്പിള്ളി M.L.A. ഉദ്ഘാടനം  ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. ആർ. അരവിന്ദാക്ഷൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ടീച്ചർ, കെ.എം. മൊയ്തു,   CPI (M) മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ആർ രാജൻ, ഗ്രന്ഥശാല രക്ഷാധികാരി കെ.വി. ജോസ്, കെ.പി. ജോയ്സൺ DYFI വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡൻ്റ് കെ. ആർ. പ്രശാന്ത്, DYFI മുണ്ടത്തിക്കോട് മേഖല സെക്രട്ടറി എൻ. യു.  ഉജീഷ് , അഷറഫ് AB , ബൈജു എന്നിവർ ആശംസകൾ നേർന്നു. 2025 മെയ് 12 മുതൽ 18  വരെ നടക്കുന്ന ടൂർണമെൻ്റിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്.

വായനശാല പ്രസിഡന്റ് സി. എസ്. സുരേഷ്ബാബു മാസ്റ്റർ സ്വാഗതവും, സെക്രട്ടറി എം. എസ്. വിനോദ് നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍