എ.ഡി.എം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചു.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം വേണമെന്നുമായിരുന്നു ദിവ്യയുടെ ആവശ്യം. എന്നാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബവും വാദിച്ചിരുന്നു. ഹർജിയിൽ ചൊവ്വാഴ്ച കോടതി വിശദമായി വാദം കേട്ടിരുന്നു. 

കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്ടർ പൊലീസിൽ നൽകിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍