വടക്കാഞ്ചേരി : വ്യാസഗിരി വേദവ്യാസ ഭവനിലും നൈമിഷാരണ്യം സഭാനികേതനിലും വച്ച് നടക്കുന്ന 23-ാമത് ശ്രീമദ് ഭാഗവതതത്ത്വസമീക്ഷാസത്രത്തിന്റെ ഭാഗമായി ശ്രീമദ് ഭാഗവതോത്സവം 2024 നവംബർ 21, 22 തീയതികളിൽ സംഘടിപ്പിക്കുന്നു. ശ്ലോകാലാപം, പ്രസംഗം, പ്രശ്നോത്തരി, ഉപന്യാസം, ചിത്രരചന, വിഷ്ണു സഹസ്രനാമജപം എന്നീ വിവിധ മത്സരങ്ങൾ വിവിധ വയസ്സുകളിലുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്നു.
ഓംകാരാശ്രമം മഠാധിപതി സ്വാമി നിഗമാനന്ദതീർത്ഥപാദരും ശ്രീരാമകൃഷ്ണ മഠം പ്രബുദ്ധകേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദയും ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കും. എൽപി, യു.പി, ഹൈസ്കൂൾ, പ്ലസ്ടു വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ഭാഗവതോത്സവം കോർഡിനേറ്റർ രമേഷ് കേച്ചേരിയെ 9539058960 എന്ന നമ്പറിൽ ബന്ധപ്പെടണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍