തൃശൂർ : ഭൂമിശാസ്ത്രപരമായ അതിരുകളും പ്രത്യേകതകളും പരിഗണിക്കാതെയാണ് വാർഡുകളും ഡിവിഷനുകളും വെട്ടിമുറിച്ചിരിക്കുന്നത് തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ. തിരഞ്ഞെടുപ്പിൽ ജയിക്കാനായി രാഷ്ട്രീയതാത്പര്യം മാത്രം നോക്കി ഏകപക്ഷീയമായി നടത്തിയ വാർഡ് വിഭജനം യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് നടപ്പാക്കിയിരിക്കുന്നതെന്ന് ബി.ജെ.പി പ്രസിഡന്റ് കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇതുമൂലം തുടർപ്രവർത്തനങ്ങൾക്കും വലിയ പ്രതിസന്ധിയുണ്ടാകും. പരാതികൾ പരിഹരിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ബി.ജെ.പി. ഹൈക്കോടതിയെയും തിരഞ്ഞെടുപ്പുകമ്മീഷനെയും സമീപിക്കുമെന്ന് അനീഷ്‌കുമാർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍