ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 ന് വൈകിട്ട് 6 മുതൽ 13 വൈകിട്ട് 6 വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചു.


ചേലക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവം.11 വൈകിട്ട് ആറ് മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന നവം.13 വൈകിട്ട് 6 മണി വരെ ചേലക്കര നിയോജക മണ്ഡല പരിധിയിൽ 1951 ലെ ജനപ്രാതിനിധ്യ നിയമം 135 സി സെക്ഷൻ പ്രകാരം ഡ്രൈഡെ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ദിവസമായ നവം. 23 നും ഡ്രൈഡെ ആയിരിക്കും.

 റീ പോളിങ് ആവശ്യമായി വന്നാൽ അന്നേ ദിവസവും ഡ്രൈഡെയായിരിക്കും. പ്രസ്തുത കാലയളവിൽ  പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കൾ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. മദ്യശാലകൾ ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്കും  ഹോട്ടലുകൾക്കും നിരോധനം ബാധകമായിരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍