വടക്കാഞ്ചേരി : സി.ഐ.ടി.യു ഏരിയ ജോയിൻ്റ് സെക്രട്ടറി എം.ജെ ബിനോയ് ഉദ്ഘാടനം ചെയ്തു. അംഗൻവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തുക, 26000 രൂപ മിനിമം വേതനം നൽകുക, പെൻഷൻ അനുവദിക്കുക, ഐ.സി.ഡി.എസ്സിനെ ദുർബലപ്പെടുത്തുന്ന നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയഷൻ്റെ നേതൃത്വത്തിൽ ദേശീയ പ്രതിഷേധ ദിനം ആചരിച്ചത്.
അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) വടക്കാഞ്ചേരി പ്രൊജക്റ്റ് കമ്മിറ്റി പ്രസിഡൻ്റ് ശോഭന സുരേഷ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് കെ എം മൊയ്തു അഭിവാദ്യം ചെയ്ത് സംസാരിച്ചു. അസോസിയേഷൻ പ്രൊജക്റ്റ് കമ്മിറ്റി സെക്രട്ടറി പി.പി ദേവകി സ്വാഗതവും വടക്കാഞ്ചേരി യൂണിറ്റ് സെക്രട്ടറി എം സി കമലം നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍