എറണാകുളം –- ഷൊർണൂർ റെയിൽപ്പാതയിലാണ് ആദ്യമായി സാങ്കേതിക സംവിധാനം സ്ഥാപിക്കുന്നത്. 67.99 കോടി രൂപ ചെലവിൽ 106 കിലോമീറ്റർ ദൂരത്താണ് പദ്ധതി നടപ്പാക്കുക. ഇതിന് റെയിൽവേ ദർഘാസ് ക്ഷണിച്ചു.കേരളത്തിലെ ഏറ്റവും തിരക്കേറിയ എറണാകുളം– ഷൊർണൂർ മേഖലയിൽ ഓട്ടോമാറ്റിക് സിഗ്നലിങ്ങിനൊപ്പം "കവച്’ കൂടി വരുന്നതോടെ ട്രെയിനുകളുടെ എണ്ണംകൂട്ടാനും വേഗം വർധിപ്പിക്കാനും കഴിയും. എൻജിനിലും റെയിലുകൾക്കിടയിലും കവച് സ്ഥാപിക്കും. തുടർന്ന് സ്‌റ്റേഷൻ മാസ്‌റ്ററുടെ ഓഫീസുമായി ബന്ധിപ്പിക്കും. രണ്ട് ട്രെയിൻ ഒരേപാതയിൽ നേർക്കുനേർ വന്നാൽ നിശ്ചിതദൂരത്ത് രണ്ടു ട്രെയിനിനും ബ്രേക്ക് വീഴുന്നതാണ് സംവിധാനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpg)


0 അഭിപ്രായങ്ങള്‍