വടക്കാഞ്ചേരി: നഗരസഭാ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷീല മോഹൻ, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജമീലാബി.എ.എം, സി വി മുഹമ്മദ് ബഷീർ, ജോയിന്‍റ് ആര്‍.ടി.ഒ, തഹസില്‍ദാര്‍, വടക്കാഞ്ചേരി SI, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ SRTO വടക്കാഞ്ചേരി, CITU പ്രതിനിധി എന്‍.കെ.പ്രമോദ്‌കുമാർ, ഓട്ടോ ഡ്രൈവേഴ്സ് ഭാരവാഹികള്‍, ബസ് ഓണേഴ്സ് ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികൾ, നഗരസഭ കൗൺസിലർമാർ എന്നിവര്‍ പങ്കെടുത്തു.
യോഗത്തില്‍ താഴെ പറയുന്ന വിധം ഗതാഗത ക്രമീകരണം താത്കാലികമായി സെപ്റ്റംബർ 10 മുതല്‍ സെപ്റ്റംബർ 20 വരെ നടപ്പിലാക്കുന്നതിന് തീരുമാനമായി.
ഷൊര്‍ണ്ണൂര്‍ - ചേലക്കര ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ ഓട്ടുപാറ ബസ് സ്റ്റാന്‍റിലേയ്ക്ക് കയറാതെ ബസ് സ്റ്റാന്‍റിനു മുന്നില്‍ ആളെ കയറ്റുകയും , ഇറക്കുകയും, തൃശ്ശൂരിൽ നിന്നും ചേലക്കര - ഷൊർണൂർ ഭാഗത്തേക്ക് പോകുന്നബസുകൾ ഓട്ടുപാറ ബസ് സ്റ്റാന്‍റിലേയ്ക്ക് കയറ്റി ആളുകളെ ഇറക്കലും കയറ്റുകയും, കുന്നംകുളം ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ഓട്ടുപാറ സെന്ററിൽ കൂടി ഓട്ടുപാറ ബസ് സ്റ്റാൻഡിൽ കയറാതെ ആളുകളെ ഇറക്കണം. കുന്നംകുളം ഭാഗത്തേക്ക് പോകുന്ന ബസുകൾ ഓട്ടുപാറ ബൈപ്പാസ് വഴി പോകുകയും ചെയ്യണം. ഷൊര്‍ണ്ണൂര്‍ ഭാഗത്തു നിന്ന് തൃശ്ശൂരിലേയ്ക്ക് പോകുന്ന ബസ്സുകള്‍ കുറാഞ്ചേരി ബസ് സ്റ്റോപ്പിലേയ്ക്ക് ബസുകള്‍ കയറ്റാനും, അത്താണി സെന്‍ററിലെ ബസ്സ് സ്റ്റോപ്പിൽ നിര്‍ത്താനും തീരുമാനിച്ചു.
ഷൊര്‍ണ്ണൂര്‍ - ചേലക്കര ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രം നിറുത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
ഓട്ടുപാറ ബസ് സ്റ്റാന്‍റില്‍ നിന്നും ആരംഭിക്കുന്ന വേലൂര്‍ ബസ്സുകള്‍ ബസ്സ് സ്റ്റോപ്പുകളില്‍ നിന്നും മാത്രം ആളുകളെ കയറ്റലും ഇറക്കലും നിര്‍ബന്ധമായി പാലിക്കണം. സമയം കൃത്യമായി പാലിക്കണം. തൃശ്ശൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ അത്താണി സെന്‍ററില്‍ നിന്നും മാറി അത്താണി മേല്‍പാലത്തിന്‍റെ അടുത്ത ബസ്സ് സ്റ്റോപ്പിലേയ്ക്ക് ബസ് നിർത്തുകയും ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
ബസുകൾ വടക്കാഞ്ചേരി സ്റ്റാൻഡ് കഴിഞ്ഞാൽ പിന്നെ വടക്കാഞ്ചേരി പൂരക്കമ്മിറ്റി ഓഫീസിനു മുന്നിലെ സ്റ്റോപ്പിൽ ആളുകളെ ഇറക്കി ഓട്ടുപാറ സ്റ്റാൻഡിൽ കയറേണ്ടതാണ്.
സ്റ്റിക്കര്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ പേട്ടയില്‍ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ RTO, പോലീസ് നടപടി സ്വീകരിക്കുന്നതാണ്.
വ്യാപാരികള്‍ ഫുട്ട് പാത്തില്‍ കച്ചവടത്തിനായി സാധനങ്ങള്‍ വെച്ചിരിക്കുന്നത് ഒഴിവാക്കുന്നതിന് തീരുമാനിച്ചു. പരുത്തിപ്ര പള്ളി മുതൽ വടക്കാഞ്ചേരി വരെ വഴിയോരക്കച്ചവടം നിരോധിക്കുന്നതിന് തീരുമാനിച്ചു.
തൃശ്ശൂര്‍ - ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയിലും കുന്നംകുളം റോഡിലും അനധികൃത പാര്‍ക്കിംഗ് പരമാവധി ഒഴിവാക്കി പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും യോഗം തീരുമാനിച്ചു.
PWD റോഡിൽ ഉള്ള കുഴികൾ അടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനു PWD roads നു കത്ത് നൽകുന്നതിനും തീരുമാനമെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






0 അഭിപ്രായങ്ങള്‍